കർക്കടക വാവുബലിക്കായി ശംഖുംമുഖത്ത് എത്തുന്നവർക്ക് സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ പുരോഗതി ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ബലിതർപ്പണം നടത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു.
ചടങ്ങുകൾ കഴിഞ്ഞ വർഷത്തെ രീതിയിൽ നിയന്ത്രണവിധേയമായി നടത്താൻ യോഗം തീരുമാനിച്ചു. ലൈഫ് ഗാർഡുമാരുടെ എണ്ണം കൂട്ടാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. കടൽത്തീരത്ത് സ്കൂബ ഡൈവേഴ്സിന്റെ സേവനം ലഭ്യമാക്കും. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്നും 16 ആക്കി ഉയർത്താനും യോഗം തീരുമാനിച്ചു. ബലിതർപ്പണം കഴിഞ്ഞ് കുളിക്കാൻ എത്തുന്നവർക്കായി 50 വാട്ടർ ഷവറുകളും സ്ഥാപിക്കും. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു
വിവേകാനന്ദ സംസ്കൃതി കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത…
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി…
ആറ്റിങ്ങൽ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ…
ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ…
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്…
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടേയും വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭരണാനുമതി ഉത്തരവ്…