കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകള്‍’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവല്‍. എൻ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
പി പവിത്രൻ്റെ ‘ഭൂപടം തലതിരിക്കുമ്പോള്‍’ ആണ് മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ‘ഇന്ത്യയെ വീണ്ടെടുക്കല്‍’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ‘ഒരന്വേഷണത്തിൻ്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ പുരസ്കാരം നേടി.
‘ആംചോ ബസ്‌തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരൻ്റെ ‘കഥാ കദികെ’യാണ് വിവർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തില്‍ ഗ്രേസി രചിച്ച ‘പെണ്‍കുട്ടിയും കൂട്ടരും’ പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…