പട്ടിക വിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം ആറ്റിങ്ങല്‍ മാമം ഉമാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിലും വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിലും പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാരോട് അനീതിയാണ് കാണിക്കുന്നത്. സമൂഹത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന ദലിത് സമൂഹത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹ്യ നവോഥാനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഡിഎച്ച്ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വര്‍ക്കല കഹാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഷണ്‍മുഖന്‍ പരവൂര്‍, സെക്രട്ടറി ബൈജു പത്തനാപുരം, വൈസ് പ്രസിഡന്റുമാരായ സിന്ധു പത്തനാപുരം, രേഷ്മാ കരിവേടകം തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി സിബു കാരംകോട് സ്വാഗതവും സെക്രട്ടറി പ്രവീണ്‍ കലയ്ക്കോട് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി പകല്‍ 11 ന് ആറ്റങ്ങല്‍ ടൗണില്‍ നിന്നും മാമത്തേക്ക് പാര്‍ട്ടിയുടെ ശക്തിപ്രകടന ജാഥ നടന്നു. 2024-27 വര്‍ഷത്തെ പാര്‍ട്ടിയുടെ പുതിയഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ…
കൊട്ടാരക്കര: വീട്ടില്‍ മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്‍ഫിലുള്ള മകള്‍ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി.…
സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം…
തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.പോലീസ്…
ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന…
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം…