ചെറു മാനവ സംഘം മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ചെറു മാനവ സംഘം ( Little People Trust ) ൻറെ website 2024 ജൂലൈ മാസം 25 ആം തീയതി തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സിനിമ നടൻ ശ്രീ ജോബി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ തുളസീദാസ് കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി ശ്രീ എ സതീഷ് സംവിധായകൻ ശ്രീ വിനോദ് സ്പോർട്സ് പരിശീലകൻ കെ കെ എന്നിവർ ആശംസകൾ നേര്‍ന്നു.

ട്രസ്റ്റിന്റെ സെക്രട്ടറി ശ്രീമതി നീലിമ അഗസ്റ്റിൻ സ്വാഗതവും രക്ഷാധികാരി മജീഷ്യൻ ശ്രീ ചാർലി ചടങ്ങിൽ സന്നിഹിതനായിരുന്നു. ട്രസ്റ്റിന്റെ മെമ്പർ ശ്രീദയേഷ് കെ ജി നന്ദി രേഖപ്പെടുത്തി. തുടർന്ന് അംഗങ്ങളിൽ ദേശീയവും അന്തർദേശീയവുമായ അത്‌ലറ്റ് മത്സരങ്ങളിൽ വിജയികളായവർക്ക് മൊമെന്റോ സമ്മാനിച്ചു. അംഗങ്ങളുടെ കലാപ്രകടനവും ലൈവ് കാരിക്കേച്ചർ രചനയും തുടർന്ന് നടത്തി.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago