ജില്ലയിൽ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജലബജറ്റ് തയാറാക്കുന്നു

നവകേരളം കർമ്മ പദ്ധതി 2-ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 11 ബ്ലോക്കുകളിലെ 73 ഗ്രാമപഞ്ചായത്തുകളുടേയും ജലബജറ്റ് തയാറാക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. ഒരു പ്രദേശത്തിലെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ്, വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, ജലകമ്മി എന്നിവ കണക്കാക്കുന്നത്.

വ്യത്യസ്ത ഭൂപ്രകൃതിയും ഭൂഘടനയും കാർഷിക വിന്യാസത്തിനുമനുസരിച്ച് മണ്ണിൽ സംരക്ഷിക്കപ്പെടുന്ന ജലത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഹരിത കേരളമിഷൻ ജലബജറ്റ് തയാറാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്കും അതിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിൽ ആദ്യമായി ജലബജറ്റ് തയാറാക്കിയത്. തുടർന്ന് ചിറയിൻകീഴ്, വാമനപുരം ബ്ലോക്കുകളും ബന്ധപ്പെട്ട പഞ്ചായത്തുകളും ജലബജറ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. ജില്ലയിലെ 11 ബ്ലോക്കുകളിൽ ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ വിഭാഗത്തിന്റെ എണ്ണം അഞ്ചിൽ നിന്ന് ആറായി ഉയർന്ന സാഹചര്യത്തിലാണ് എല്ലാ ബ്ലോക്കുകളുടെയും ജലബജറ്റ് തയാറാക്കുന്നത്. നെടുമങ്ങാട്, പാറശാല, അതിയന്നൂർ, പോത്തൻകോട്, ചിറയിൻകീഴ് എന്നീ ബ്ലോക്കുകൾക്ക് പിന്നാലെ വർക്കല ബ്ലോക്കാണ് ഇപ്പോൾ സെമിക്രിട്ടിക്കൽ വിഭാഗത്തിലേക്ക് മാറിയിരിക്കുന്നത്.  

സ്ഥലകാല ലഭ്യതക്കനുസരിച്ച് സ്‌പേഷ്യൽ പ്ലാനിംഗിലൂടെ യോജിച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് ഭാവിയിലേക്ക് ജലസുരക്ഷ ഉറപ്പാക്കുന്ന കരുതൽ പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് ഒരുക്കുന്നത്.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago