ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ.ടച്ച്: പാഠപുസ്തകത്തിൽ പുത്തൻ പരീക്ഷണവുമായി വിദ്യാർത്ഥികൾ.
വിതുര: പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘ദ സ്നെയ്ക് ആൻഡ് ദ മിറർ‘ പൂർണ്ണമായും എ.ഐ.സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളും വീഡിയോകളുമാക്കി പരിവർത്തനം ചെയ്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ.ഇംഗ്ളീഷ് ഭാഷാ പഠനം കൂടുതൽ ആകർഷകവും സർഗാത്മകവുമാക്കാൻ ലക്ഷ്യമിട്ടു നടപ്പിലാക്കിയ പദ്ധതി വൻ വിജയമായ സന്തോഷത്തിലാണവർ.
പഠനത്തിൽ സർഗാത്മതയ്ക്കും ഹാൻഡ്‌സ് ഓൻ സെഷനുകൾക്കും പ്രാമുഖ്യം നൽകുന്ന STEM Education തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനത്തിനു രൂപം നൽകിയത്.
സംസ്ഥാനത്ത് വിദ്യാർഥികളുടെ നെതൃത്വത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ പ്രവർത്തനം കൂടിയാണിത്.
വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളാക്കിയ ശേഷം പാഠ ഭാഗത്തെ അർത്ഥവത്തായ വിവിധ സെഷനുകളായി തിരിച്ചാണ് പൂർണമായും എ.ഐ.സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചത്.ഓരോ ഗ്രൂപ്പും അവർക്കു ലഭിച്ച പാഠ ഭാഗത്തിന്റെ സത്തയും സവിശേഷതകളും ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് പ്രോംറ്റുകൾ തയ്യാറാക്കിയ ശേഷമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഠന പ്രവർത്തനം പൂർത്തിയാക്കിയത്.അനുവാദിനി , മെറ്റ എ.ഐ, ജെമിനി , ബിങ്ങ് എ.ഐ തുടങ്ങിയ ആപ്പുകളാണ് വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തിയത്.
STEM Education മാതൃകയിൽ ,ഭാഷാ പഠനത്തിന് ഹാൻഡ്‌സ് ഓൻ സെഷനുകളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നത് ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പുതിയ വഴികൾ തുറന്നിടും എന്നതിൽ സംശയമില്ല.
ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ക്രിയാത്മകവുമാക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ അവലംബിച്ചു കൊണ്ട് ക്ലാസ് മുറികളിലും ഐ.റ്റി.ലാബുകളിലും പരപ്രേരണ കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ.അൻവർ പറഞ്ഞു.
സംസ്ഥാന ആഭ്യന്തര-പൊതു വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പരിശീലന പരിപാടിയുടെ ഭാഗമായ ഡിസൈൻ തിങ്കിങ്ങ് മാതൃകയിലാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിദ്യാർഥികൾ പൂർത്തീകരിച്ചത്.
വിദ്യാർഥികൾ തയാറാക്കിയ എ.ഐ.ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി “ടെക് ടെയിൽസ് ഓഫ് ബഷീർ” എന്ന പേരിൽ പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിക്കും.
സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് നൂതന പഠന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതും സാങ്കേതിക സഹായം ലഭ്യമാക്കുന്നതും.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…