ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനത്തിലൂടെ അധ്യാപക അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനം മുന്നോട്ട് വെക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക മേഖലയെ മനപ്പൂർവ്വം അവഗണിച്ച് സർക്കാരിന്റെ സാമ്പത്തിക ക്ഷീണത്തെ സഹായിക്കാനുള്ള വികല റിപ്പോർട്ടാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഹയർ സെക്കണ്ടറി ക്ലാസ് മുറികളിൽ അറുപത്തിയഞ്ചു കുട്ടികൾ വീതമാണ് പഠിക്കുന്നത്. കഴിഞ്ഞ തവണ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അനുവദിച്ച അഡിഷണൽ ബാച്ചുകളിൽ ഇതുവരെ സ്ഥിരാധ്യാപകരെ നിയമിക്കാതെ താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഹയർ സെക്കണ്ടറി അധ്യാപക പി.എസ്.സി ലിസ്റ്റുകളിൽ നിന്നും നിയമനം നടത്താതെ താത്കാലിക അധ്യാപകരെ വെച്ച് ക്ലാസുകൾ ദീർഘകാലം മുന്നോട്ടുകൊണ്ടുപോകുന്നത് സർക്കാരിന്റെ പരാജയമാണെന്ന് യോഗം വിലയിരുത്തി.
ഖാദർ കമ്മിറ്റിയുടെ വികലമായ കണ്ടെത്തലുകളിലൂടെ കേരളത്തിൽ നിലനിക്കുന്ന അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കതിനെതിരെയും ഖാദർ കമ്മിറ്റി നടപ്പിലാക്കി പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപടുകൾക്കെതിരെയും പൊതു സമൂഹത്തെ അണി നിരത്തിയും, അധ്യാപക കൂട്ടായ്മ കൊണ്ടും ജനാധിപത്യ സമരങ്ങളിലൂടെയും, നിയമ പരമായ രീതിയിലും നേരിടുമെന്നു സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 1 ന് ഹയർ സെക്കണ്ടറി സംരക്ഷണ ദിനാചാരണം നടത്തും, സംസ്ഥാന പ്രസിഡന്റ് കെ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി സ്വാഗതം പറഞ്ഞു, മുൻ സംസ്ഥാന പ്രസിഡന്റ് ഒ ഷൌക്കത്തലി ഉദ്ഘാടനം നിർവഹിച്ചു,
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ അബ്ദുൽ റഹിമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു, ഡോ സന്തോഷ് കുമാർ,കൃഷ്ണൻ നമ്പൂതിരി ,ജലീൽ പാണക്കാട്, ഡോ. വി പി സലീം, എ അബൂബക്കർ, ഡോ ഷാജിത പി പി, ബഷീർ എൻ, ഷമീം അഹമ്മദ് ,ഷബീറലി എ, മുഹമ്മദ് ഷരീഫ്, ഡോ ഷാഹുൽ ഹമീദ്,പി.സി സിറാജ്, ഫത്താഹ്, ലതീബ് കുമാർ, ഫൈസൽ വി, യാസിറ സി വി എൻ,മുഹമ്മദ് സഹീർ,അൻവർ അടുക്കത്തു, ആർ കെ ഷാഫി തുടങ്ങിയവർസംസാരിച്ചു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…