Categories: NEWSTRIVANDRUM

തദ്ദേശ അദാലത്ത്: ഓഗസ്റ്റ് രണ്ട് വരെ അപേക്ഷകൾ സമർപ്പിക്കാം

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടി 2024ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവും എക്‌സൈസും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാതലത്തിലും മൂന്ന് കോർപ്പറേഷൻ തലങ്ങളിലുമായാണ് തദ്ദേശ അദാലത്ത് നടക്കുന്നത്.

തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ അദാലത്തും ഓഗസ്റ്റ് ഏഴ് രാവിലെ 9.30ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഓഗസ്റ്റ് രണ്ട് വരെ https://adalat.lsgkerala.gov.in ലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.

എന്നാൽ ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തുന്നതിനുള്ള പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല.

Web Desk

Recent Posts

തുലാം ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

5 minutes ago

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

4 hours ago

അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…

4 hours ago

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

24 hours ago

കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ട ആറ്റിങ്ങൽ…

24 hours ago

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽ

സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ.…

1 day ago