രാജേഷ് വടകോട് ചിത്രം ‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ.
രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച രഘു 32 ഇഞ്ച് എന്ന സിനിമ എ ബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തി. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയിലൂടെയാണ് അവതരിപ്പിക്കുന്നത്. മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി. മാനസ പ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ. എസ്, ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ് വലംചുഴിയും അജേഷ് റാന്നിയും. മനോജ് വലംചുഴി ആണ് നായക കഥാപാത്രമായ രഘുവാകുന്നത്. ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്ത ചിത്രമാണിത്.
ഛായാഗ്രഹണം :അജയ് കൃഷ്ണ. ഗാനരചന : പ്രദീഷ് അരുവിക്കര. സംഗീത സംവിധാനം : അഭിവേദ. ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്.മോഹിത്, രോഹിത് തോമസ്, ജോൺ ബനടിക്റ്റ്. അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്. എഡിറ്റിംഗ്: എം. സന്ദീപ്. മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ :അഭിജിത്. കളറിംഗ് : ജോഷി. പിആർഒ : റഹിം പനവൂർ. സ്റ്റിൽസ് : അജയ് കൃഷ്ണൻ വേറ്റിനാട്, ആനന്ദ്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
എബിസി ടാക്കീസ് ഒ റ്റി റ്റി ലിങ്ക് ചുവടെ ചേര്‍ക്കുന്നു
https://abctalkies.com/app/movie-detail/66a203c062fa3a65b5807bf6
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…