തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് മേഖല, പാപ്പനംകോട് യൂണിറ്റ് അംഗമായിരുന്ന ഇളങ്കോ ഗോപന്റെ നിര്യാണത്തെ തുടർന്ന് സാന്ത്വനം പദ്ധതി തുക കുടുംബത്തിന് കൈമാറുന്ന ചടങ്ങ് 02.08.24 വെള്ളിയാഴ്ച വൈകിട്ട് 5.30 മണിക്ക്, പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡൻറ് ശ്രീ. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ മേഖലയുടെ സെക്രട്ടറി ശ്രീ. മധു. RS സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട ജില്ലാ പ്രസിഡൻറ് എം എസ് അനിൽകുമാർ സാന്ത്വനം പദ്ധതിയുടെ തുകയായ ഒൻപതു ലക്ഷത്തി ഒരു നൂറു രൂപ (₹ 900100) കൈമാറി.
പരേതനായ ഇളങ്കോ ഗോപനെ അനുസ്മരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ശ്രീ. തോപ്പിൽ പ്രശാന്ത്, ജില്ലാ സെക്രട്ടറി ശ്രീ. ആർ വി മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ. സതീഷ് ശങ്കർ, ശ്രീ അനിൽ മണക്കാട്, ജില്ലാ സാന്ത്വനം കോഡിനേറ്റർ ശ്രീ സതീഷ് കവടിയാർ, ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ അജിത് സാഗ, ജില്ലാ പി ആർ ഒ ശ്രീ അനന്തകൃഷ്ണൻ, നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി ശ്രീ കെ എച്ച് അനിൽകുമാർ, പാറശ്ശാല മേഖല പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ, മുതിർന്ന അംഗമായ ശ്രീ വേണുഗോപാൽ കെഎസ്, ജില്ലാ കമ്മിറ്റി അംഗം ശ്രീ വിജയൻ മണക്കാട് തുടങ്ങിയവർ സംസാരിച്ചു. വെങ്ങാനൂർ മേഖലാ പ്രസിഡൻറ് ശ്രീ സനൽ കുമാർ, മേഖലാ സെക്രട്ടറി ശ്രീ രാജീവ്, പാറശ്ശാല മേഖലാ സെക്രട്ടറി ശ്രീ മാധവൻ നായർ, തിരുവനന്തപുരം മേഖലാ സെക്രട്ടറി ശ്രീ പാട്രിക് ജോർജ്, തിരുവനന്തപുരം നോർത്ത് മേഖല സെക്രട്ടറി ശ്രീ അനിൽ രാജ്, കാട്ടാക്കട മേഖല സെക്രട്ടറി ശ്രീ സജീവ് മെലെതിൽ ജില്ല നേച്ചർ ക്ലബ്ബ് കോഡിനേറ്റർ ശ്രീ. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ ജയചന്ദ്രൻ നായർ, ശ്രീ രാജേന്ദ്ര പ്രസാദ്, ശ്രീ എം എ ഹസ്സൻ, ശ്രീ അനിൽ തെങ്ങുവിളയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാപ്പനംകോട് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ പദ്മകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…