നമ്മുടെ സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾക്ക് വാർഷിക പരീക്ഷക്ക് ശേഷമുള്ള ഒഴിവുകാലമായി നീക്കി വെച്ചിരിക്കുന്നത് ഏപ്രിൽ മെയ് എന്നീ രണ്ടു മാസത്തിലാണ്, ഈ ഒരു കാലം അത്യുഷ്ണമായതുകൊണ്ടു തന്നെ മധ്യവേനലവധി എന്നാണ് ഇതിന്റെ സവിശേഷണം. കുടിവെള്ളക്ഷാമം സൂര്യാഘാതം അത്യുഷ്ണ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകുന്നതിനാൽ ഈ മാസങ്ങൾ തന്നെ ഒഴിവുകാലമായി തിരഞ്ഞുടുക്കുന്നതിനു നിമിത്തമായി എന്നതും ഒരു വസ്തുതയാണ്.
രക്ഷിതാക്കളൂം വിദ്യാർത്ഥികളും ഈ വേനലവധി കാലത്ത് ഉല്ലാസയാത്ര, കുടുംബങ്ങൾ ഒന്നിച്ചുള്ള വിദേശ യാത്ര, കൂട്ടുകുടുംബങ്ങൾ ഒന്നിച്ചു ചേരൽ തുടങ്ങിയതിലും വ്യാപൃതമാവുന്നു. അല്പം ചില വിദ്യാർത്ഥികളെങ്കിലും ഉയർന്ന ക്ലാസ്സുകളിലേക്കുള്ള പരിശീലനത്തിനായി ട്യൂഷൻ സെന്ററുകളിലും മാറ്റ് ഐ ട്ടി അധിഷ്ഠിത കോഴ്‌സുകളിലും പ്രേവേശനം തേടുന്നു. മധ്യവേനലവധി കാലത്ത് ക്ലാസ്സുകൾ പാടില്ല എന്ന കർശന നിർദ്ദേശമുള്ളതിനാൽ മറ്റു പല പേരുകളിലും കേമ്പുകളായും പരിശീലന ക്ലാസ്സുകളായും മറ്റും സമയം ചിലവഴിക്കുന്ന കാഴ്ചകൾ ഇന്ന് ഏറെയാണ്. കാലാവസ്ഥാ ഘടനയ്ക്കനുസരിച്ചാണ് സ്‌കൂൾ ഒഴിവുകാലം എല്ലാ രാജ്യങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. ഒഴിവുവേള എന്നർത്ഥമുള്ള ‘സ്‌കോൾ’ (SKHOLE) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് സ്‌കൂൾ എന്ന വാക്കിന്റെ ഉത്ഭവം തന്നെ.
അടുത്ത കാലങ്ങളിലായി മൺസൂൺ കാലത്ത് പ്രളയം, ഉരുൾപൊട്ടൽ, പ്രകൃതി ക്ഷോഭം, കള്ള കടൽ കയറൽ തുടങ്ങിയ ദുരന്തങ്ങളും കൂട്ട മരണങ്ങളും കൂടിവരുന്നതിനാൽ കേരളത്തിൽ മൺസൂൺ ശക്തി പ്രാപിക്കുന്ന ജൂലായ് മാസം കൂടി സ്‌കൂൾ ഒഴിവുകാലമായി മാറ്റുവാൻ ബന്ധപ്പെട്ട അധികൃതരും സർക്കാരും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
വേനൽ ചൂടിന്റെ പ്രാരംഭ ഘട്ടം മാത്രമായ ഏപ്രിൽ മാസം പ്രവർത്തി ദിനങ്ങളാക്കുകയും എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടത്തുവാനും നടപടികൾ സ്വീകരിക്കുകയും ഉഷ്ണം അതികഠിനമാകുന്ന മെയ് മാസം ഒഴിവുകാലമാക്കുകയും ജൂണിൽ സ്‌കൂൾ തുറക്കുകയും കാലവർഷം ശക്തമാകുകയും ദുരന്തങ്ങൾ വർധിക്കുകയും ചെയ്യുന്ന ജൂലായ് മാസം മൺസൂൺ ഒഴിവുകാലമായി പ്രഖ്യാപിക്കുവാനും അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ആയതിനാൽ സ്‌കൂൾ വാർഷിക അവധിക്കാലത്തെ മെയ് മധ്യവേനലവധി എന്നും ജൂലായ് മൺസൂൺ വർഷകാലാവധി എന്നും രണ്ടായി മാറ്റേണ്ടിയിരിക്കുന്നു. മധ്യവേനലവധിക്കാലത്തേക്കാൾ സംസ്ഥാനത്ത് ബാലമരണങ്ങൾ കൂടുന്നത് കാലവർഷസമയങ്ങളിൽ ആയതിനാൽ ആയത് കൊണ്ടുതന്നെ ഉരുൾ പൊട്ടലും പ്രളയവും വെള്ളപ്പൊക്കവും കാരണം കൂട്ട മരണങ്ങളും ദുരന്തങ്ങളും തുടർകഥ ആയിമാറുന്ന മൺസൂൺ കാലത്ത് സ്‌കൂൾ അവധിക്കാലമായി പ്രഖ്യാപിക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്നതിൽ സംശയമില്ല.
ഇതിനായി വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുവാനും നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥാ സാഹചര്യമനുസരിച്ച് സ്‌കൂൾ – കോളേജ് ഒഴിവുകാലത്തെ മെയ് മധ്യവേനൽ അവധി എന്നും മൺസൂൺ വർഷകാലാവധി എന്നും വിഭജിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും വിദ്യാഭ്യാസ അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു.
ഖാലിദ് പെരിങ്ങത്തൂർ
സെക്രട്ടറി, കൂട്ടം സാഹിത്യ വേദി
കണ്ണൂർ ജില്ല
തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി…
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…