Categories: EDUCATIONKERALANEWS

സ്‌കൂൾ ഒഴിവുകാലം മധ്യവേനലവധിയായും മൺസൂൺ വർഷകാല അവധിയായും വിഭജിക്കണം; ഖാലിദ് പെരിങ്ങത്തൂർ

നമ്മുടെ സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾക്ക് വാർഷിക പരീക്ഷക്ക് ശേഷമുള്ള ഒഴിവുകാലമായി നീക്കി വെച്ചിരിക്കുന്നത് ഏപ്രിൽ മെയ് എന്നീ രണ്ടു മാസത്തിലാണ്, ഈ ഒരു കാലം അത്യുഷ്ണമായതുകൊണ്ടു തന്നെ മധ്യവേനലവധി എന്നാണ് ഇതിന്റെ സവിശേഷണം. കുടിവെള്ളക്ഷാമം സൂര്യാഘാതം അത്യുഷ്ണ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകുന്നതിനാൽ ഈ മാസങ്ങൾ തന്നെ ഒഴിവുകാലമായി തിരഞ്ഞുടുക്കുന്നതിനു നിമിത്തമായി എന്നതും ഒരു വസ്തുതയാണ്.

രക്ഷിതാക്കളൂം വിദ്യാർത്ഥികളും ഈ വേനലവധി കാലത്ത് ഉല്ലാസയാത്ര, കുടുംബങ്ങൾ ഒന്നിച്ചുള്ള വിദേശ യാത്ര, കൂട്ടുകുടുംബങ്ങൾ ഒന്നിച്ചു ചേരൽ തുടങ്ങിയതിലും വ്യാപൃതമാവുന്നു. അല്പം ചില വിദ്യാർത്ഥികളെങ്കിലും ഉയർന്ന ക്ലാസ്സുകളിലേക്കുള്ള പരിശീലനത്തിനായി ട്യൂഷൻ സെന്ററുകളിലും മാറ്റ് ഐ ട്ടി അധിഷ്ഠിത കോഴ്‌സുകളിലും പ്രേവേശനം തേടുന്നു. മധ്യവേനലവധി കാലത്ത് ക്ലാസ്സുകൾ പാടില്ല എന്ന കർശന നിർദ്ദേശമുള്ളതിനാൽ മറ്റു പല പേരുകളിലും കേമ്പുകളായും പരിശീലന ക്ലാസ്സുകളായും മറ്റും സമയം ചിലവഴിക്കുന്ന കാഴ്ചകൾ ഇന്ന് ഏറെയാണ്. കാലാവസ്ഥാ ഘടനയ്ക്കനുസരിച്ചാണ് സ്‌കൂൾ ഒഴിവുകാലം എല്ലാ രാജ്യങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. ഒഴിവുവേള എന്നർത്ഥമുള്ള ‘സ്‌കോൾ’ (SKHOLE) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് സ്‌കൂൾ എന്ന വാക്കിന്റെ ഉത്ഭവം തന്നെ.

അടുത്ത കാലങ്ങളിലായി മൺസൂൺ കാലത്ത് പ്രളയം, ഉരുൾപൊട്ടൽ, പ്രകൃതി ക്ഷോഭം, കള്ള കടൽ കയറൽ തുടങ്ങിയ ദുരന്തങ്ങളും കൂട്ട മരണങ്ങളും കൂടിവരുന്നതിനാൽ കേരളത്തിൽ മൺസൂൺ ശക്തി പ്രാപിക്കുന്ന ജൂലായ് മാസം കൂടി സ്‌കൂൾ ഒഴിവുകാലമായി മാറ്റുവാൻ ബന്ധപ്പെട്ട അധികൃതരും സർക്കാരും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

വേനൽ ചൂടിന്റെ പ്രാരംഭ ഘട്ടം മാത്രമായ ഏപ്രിൽ മാസം പ്രവർത്തി ദിനങ്ങളാക്കുകയും എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടത്തുവാനും നടപടികൾ സ്വീകരിക്കുകയും ഉഷ്ണം അതികഠിനമാകുന്ന മെയ് മാസം ഒഴിവുകാലമാക്കുകയും ജൂണിൽ സ്‌കൂൾ തുറക്കുകയും കാലവർഷം ശക്തമാകുകയും ദുരന്തങ്ങൾ വർധിക്കുകയും ചെയ്യുന്ന ജൂലായ് മാസം മൺസൂൺ ഒഴിവുകാലമായി പ്രഖ്യാപിക്കുവാനും അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ആയതിനാൽ സ്‌കൂൾ വാർഷിക അവധിക്കാലത്തെ മെയ് മധ്യവേനലവധി എന്നും ജൂലായ് മൺസൂൺ വർഷകാലാവധി എന്നും രണ്ടായി മാറ്റേണ്ടിയിരിക്കുന്നു. മധ്യവേനലവധിക്കാലത്തേക്കാൾ സംസ്ഥാനത്ത് ബാലമരണങ്ങൾ കൂടുന്നത് കാലവർഷസമയങ്ങളിൽ ആയതിനാൽ ആയത് കൊണ്ടുതന്നെ ഉരുൾ പൊട്ടലും പ്രളയവും വെള്ളപ്പൊക്കവും കാരണം കൂട്ട മരണങ്ങളും ദുരന്തങ്ങളും തുടർകഥ ആയിമാറുന്ന മൺസൂൺ കാലത്ത് സ്‌കൂൾ അവധിക്കാലമായി പ്രഖ്യാപിക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്നതിൽ സംശയമില്ല.

ഇതിനായി വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുവാനും നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥാ സാഹചര്യമനുസരിച്ച് സ്‌കൂൾ – കോളേജ് ഒഴിവുകാലത്തെ മെയ് മധ്യവേനൽ അവധി എന്നും മൺസൂൺ വർഷകാലാവധി എന്നും വിഭജിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും വിദ്യാഭ്യാസ അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു.

ഖാലിദ് പെരിങ്ങത്തൂർ
സെക്രട്ടറി, കൂട്ടം സാഹിത്യ വേദി
കണ്ണൂർ ജില്ല

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

15 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

21 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago