Categories: KERALANEWSTRIVANDRUM

പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടത്: അഡ്വ. പി. സതീദേവി

വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെക്കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ പരിണിതഫലമാണ് ഈ സങ്കീര്‍ണാവസ്ഥയ്ക്ക് കാരണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ഇന്നലെയാരംഭിച്ച അദാലത്തിലെ ആദ്യദിന ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അഡ്വ: പി. സതീദേവി.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിന്റെ പരിഗണയിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പോഷ് നിയമപ്രകാരം രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതിയുണ്ട്. ഇവ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന കാര്യം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അധ്യക്ഷ പറഞ്ഞു.

കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി, അംഗങ്ങളായ അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ: പി. കുഞ്ഞായിഷ, അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്., സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ സോണിയ സ്റ്റീഫന്‍, അശ്വതി, സൂര്യ, കൗണ്‍സിലര്‍ ശോഭ എന്നിവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.

ആദ്യദിവസമായ ഇന്നലെ തിരുവനന്തപുരം നഗരത്തിലെ 150 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 65 പരാതികള്‍ പരിഹരിച്ചു. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്ന് കേസുകള്‍ കൗണ്‍സലിംഗിന് അയക്കുകയും ചെയ്തു. 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ഗ്രാമപ്രദേശങ്ങളിലെ പരാതികളാണ് ഇന്ന് (ഓഗസ്റ്റ് 7) പരിഗണിക്കുന്നത്.

Web Desk

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

8 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

8 hours ago

കെഎസ്ആർടിസി – ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …

8 hours ago

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽ ദാനവും നടന്നു

പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ  എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

8 hours ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…

8 hours ago

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…

10 hours ago