കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടം അനുസരിച്ച്  ബഹു. എം. എല്‍.എ ശ്രീ. പി. നന്ദകുമാര്‍  ഉന്നയിച്ച 27.01.2026 ന് ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ മറുപടി – ശ്രദ്ധ ക്ഷണിക്കല്‍

ലേബർ കോഡ് ഇന്ത്യയിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം യോജിച്ച പ്രക്ഷോഭത്തിലാണ്.
രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങൾ, ക്രോഡീകരിച്ചും കൂട്ടിച്ചേർത്തുമാണ് നാല് ലേബർ കോഡുകൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്.
മുമ്പ് കാലത്ത് തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാനാണ്. തൊഴിൽ നിയമങ്ങൾ ഉണ്ടാക്കിയത്.
തൊഴിലാളികൾ നടത്തിയ ധീരമായ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായിട്ടാണ് ലോകത്ത് എല്ലാ രാജ്യങ്ങളിലും തൊഴിൽ നിയമങ്ങൾ രൂപംകൊണ്ടത്. ഈസ്‌ ഓഫ്
ഡ്യൂയിംഗ് ബിസ്സിനസ്സ്  എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് പുതിയ കോഡുകളുടെ ലക്ഷ്യം.
ഐ.എൽ.ഒ. യുടെ ഒന്നാമത്തെ പ്രമാണത്തിൽ പ്രഖ്യാപിച്ച ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുകയാണ്.
ആയിരത്തി എണ്ണൂറ്റി എൺപത്തിയാറിൽ ചിക്കാഗോയിൽ തൊഴിലാളികൾ ഉയർത്തിയ മുദ്രാവാക്യമാണ് എട്ട് മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം.
ഈ മുദ്രാവാക്യം സാക്ഷാത്കരിക്കുന്നതായിരുന്നു ആയിരത്തി തൊള്ളായിരത്തി പത്തൊമ്പതിലെ ഐ.എൽ.ഒ.പ്രമാണം. 
അതുപോലും നിരാകരിച്ച കേന്ദ്രസർക്കാരിന്റെ നടപടി എത്രമാത്രം അപരിഷ്‌കൃതമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്.
ആധുനിക സാങ്കേതിക വിദ്യ വികസിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്ന നടപടികളാണ് പല വികസിത രാജ്യങ്ങളിലും കൈക്കൊള്ളുന്നത്. അപ്പോഴാണ് ഇന്ത്യയിൽ ഒരു ദിവസത്തെ തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂറായി ദീർഘിപ്പിക്കാൻ നിയമം ഉണ്ടാക്കിയത് എന്ന് നാം ഓർക്കണം.
പുതിയ കോഡിൽ മിനിമം വേജസ്സിന് പുറമെ നാഷണൽ ഫ്‌ളോർ വേജസ് എന്ന പുതിയ വേതന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയിൽ ഫ്‌ളോർ വേജസ് ദിവസം ഇരുന്നൂറ്റി രണ്ട് രൂപ ആയിരിക്കുമെന്നാണ് പറഞ്ഞത്. ഒരു ദിവസത്തെ ജോലിയ്ക്ക് കുറഞ്ഞത് എഴുന്നൂറ് രൂപയെങ്കിലും വേതനം ലഭിക്കണമെന്ന ആവശ്യം അട്ടിമറിച്ച് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് സേവ നടത്തുകയാണ്.
നിലവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കുന്ന രീതിയിലുള്ളതാണ്.
ഹയർ ആന്റ് ഫയർ എന്ന നയം തൊഴിലാളികളെ അടിമത്വത്തിന് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നു. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മിനിമ വേതനം, ബോണസ്സ് പ്രോവിഡന്റ് ഫണ്ട് എന്നിവയെല്ലാം പുതിയ നിയമം വരുന്നതോടെ അനിശ്ചിതത്വത്തിലാകും. തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമായ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിൻമേൽ ഈ നിയമം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളം മാതൃകാപരമായി നടപ്പിലാക്കുന്ന പല ക്ഷേമനിധി ബോർഡുകളുടെയും പ്രവർത്തനത്തെയും സ്വതന്ത്രമായ നിലനിൽപ്പിനെയും ഈ നിയമം ബാധിക്കാൻ ഇടയുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കുന്ന ലേബർ കോഡ് ഭേദഗതിക്കെതിരെ കേരള സർക്കാർ ഒരു ലേബർ കോൺക്ലേവ് തന്നെ സംഘടിപ്പിച്ചു. പ്രസ്തുത കോൺക്ലേവിൽ ദേശീയ ട്രേഡ് യൂണിയൻ നേതാക്കന്മാർ, നിയമജ്ഞർ, അക്കാദമിഷ്യൻമാർ, സാമൂഹ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകളോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നതായിരുന്നു ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം. തൊഴിൽ, ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളും. കോൺക്ലേവിൽ ഉയർന്നു വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി മുൻ ജഡ്ജി ശ്രീ. സദാനന്ദ ഗൗഡ അദ്ധ്യക്ഷനായിട്ടുള്ള മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ട്രേഡ് യൂണിയനും നിയമവിദഗ്ദ്ധരുമായും ചർച്ച ചെയ്ത് തീരുമാനെടുക്കും. ആയിരത്തി എണ്ണൂറ്റി എൺപത്തിയാറിൽ ചിക്കാഗോ തൊഴിലാളികൾ മുതൽ ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ ത്യാഗപൂർണ്ണമായ സമരങ്ങളുടെ ഫലമായിട്ടാണ് തൊഴിലാളി ക്ഷേമ നിയമങ്ങൾ ഉണ്ടായിട്ടുള്ളത്.
ഈ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ കേരള സർക്കാർ മുന്നോട്ടു പോകൂ. കേരളം എല്ലായിപ്പോഴും തൊഴിലാളി പക്ഷത്ത് നിൽക്കുന്ന സംസ്ഥാനമാണ്.
തൊഴിലാളികളുടെ വിയർപ്പിന് അർഹമായ കൂലിയും അന്തസ്സും ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.
അതുകൊണ്ട് തന്നെ തൊഴിലാളി വിരുദ്ധമായ ഈ കേന്ദ്ര നിയമം റദ്ദ് ചെയ്യിക്കാൻ ആവശ്യമായ എല്ലാ സമ്മർദ്ദങ്ങളും കേന്ദ്ര സർക്കാരിന് മേൽ ചെലുത്തുമെന്നും സർക്കാരിന് വേണ്ടി ഉറപ്പു നൽകുകയാണ്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

12 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

18 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago