നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്

ജില്ലാതല തദ്ദേശ അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. അതിനാലാണ് സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചത്. ഇതനുസരിച്ച് താലൂക്ക് തലത്തിൽ പത്തു ദിവസവും ജില്ലാതലത്തിൽ പതിനഞ്ച് ദിവസവും സംസ്ഥാനതലത്തിൽ ഒരു മാസവും കൂടുമ്പോൾ അദാലത്ത് സമിതികൾ ചേരുന്നുണ്ട്. ഇതുവഴി ലഭിച്ച എണ്ണായിരത്തോളം പരാതികളിൽ 66% വും തീർപ്പാക്കി. ഇനിയും തീർപ്പാകാത്തവ പരിഹരിക്കാനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ പൂർത്തിയായ അദാലത്തുകളിൽ ലഭിച്ച ആയിരത്തോളം പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി. 

വ്യക്തിപരമായ പരാതികൾ തീർപ്പാക്കുന്നതോടൊപ്പം ചില പൊതു തീരുമാനങ്ങളും അദാലത്തിൽ കൈക്കൊള്ളും. സർക്കാർ ധനസഹായത്തോടെ വീട് നിർമ്മിച്ചവർക്ക് അത് വിൽക്കാനുള്ള സമയം പത്തുവർഷം എന്നതിൽ നിന്ന് ഏഴുവർഷമാക്കി ചുരുക്കിയ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കി തീരുമാനമെടുത്തു. എറണാകുളം അദാലത്തിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. 

ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി നൂലാമാലകളും സങ്കീർണതകളും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന് ചട്ടങ്ങളിൽ വ്യക്തത ഉണ്ടാവണം. നിലവിൽ 106 ഓളം ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അദാലത്ത് ദിനത്തിൽ നേരിട്ട് ലഭിച്ച പരാതികൾ വൈകാതെ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും അദാലത്തിൽ സന്നിഹിതനായിരുന്നു.

വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി  സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ഓഗസ്റ്റ് 29ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും.

അശ്വതിക്ക് വ്യാപാരം തുടരാം; കൊമേഴ്സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും 

*അതിവേഗ പരാതി പരിഹാരവുമായി തദ്ദേശ അദാലത്ത്

*പൊതുഉത്തരവിനും  മന്ത്രി എം ബി രാജേഷ് നിർദേശം നൽകി

കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ, നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ ഇത്തരം പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്. 

സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ സ്വദേശി അശ്വതി ബി എസ് നൽകിയ പരാതിയിലാണ് മന്ത്രി നടപടി സ്വീകരിച്ചത്. കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്സ് ലൈസൻസ് അനുവദിക്കുന്നില്ല എന്നതായിരുന്നു അശ്വതിയുടെ പരാതി .

കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്നതിനു മുമ്പുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനുള്ള കൊമേഴ്സ്യൽ ലൈസൻസിന് കെ സ്മാർട്ടിലൂടെ അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ്  അദാലത്തിൽ മന്ത്രിയെ സമീപിച്ചതെന്ന് അശ്വതി പറഞ്ഞു. ഇത്തരത്തിലുള്ള പല കെട്ടിടങ്ങളും കൊമേഷ്യൽ വിഭാഗത്തിലേക്ക് മാറ്റാൻ നിലവിലെ ചട്ട പ്രകാരം കഴിയില്ല. അതിനാൽ തന്നെ ലൈസൻസിന് അപേക്ഷിക്കാനും കഴിയുന്നില്ല. ഈ പ്രശ്നത്തിനാണ് മന്ത്രി അദാലത്തിൽ വേഗത്തിൽ പരിഹാരം നിർദേശിച്ചത്.

ചട്ടം നിലവിൽ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക്  ലൈസൻസിൽ തൽസ്ഥിതി തുടരാമെന്ന പൊതു ഉത്തരവ് നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിന്  ശാശ്വത പരിഹാരമാകും. കെ സ്മാർട്ടിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തും. ഏറെ ജനോപകാരപ്രദമായ പരിഹാര നടപടി സ്വീകരിച്ച സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർക്ക് നന്ദി പറയുന്നതായും  അശ്വതി അറിയിച്ചു.

അശ്വതിക്ക് വ്യാപാരം തുടരാം; കൊമേഴ്സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും

*അതിവേഗ പരാതി പരിഹാരവുമായി തദ്ദേശ അദാലത്ത്

*പൊതുഉത്തരവിനും  മന്ത്രി എം ബി രാജേഷ് നിർദേശം നൽകി

കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ, നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ ഇത്തരം പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്. 

സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ സ്വദേശി അശ്വതി ബി എസ് നൽകിയ പരാതിയിലാണ് മന്ത്രി നടപടി സ്വീകരിച്ചത്. കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്സ് ലൈസൻസ് അനുവദിക്കുന്നില്ല എന്നതായിരുന്നു അശ്വതിയുടെ പരാതി .

കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്നതിനു മുമ്പുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനുള്ള കൊമേഴ്സ്യൽ ലൈസൻസിന് കെ സ്മാർട്ടിലൂടെ അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ്  അദാലത്തിൽ മന്ത്രിയെ സമീപിച്ചതെന്ന് അശ്വതി പറഞ്ഞു. ഇത്തരത്തിലുള്ള പല കെട്ടിടങ്ങളും കൊമേഷ്യൽ വിഭാഗത്തിലേക്ക് മാറ്റാൻ നിലവിലെ ചട്ട പ്രകാരം കഴിയില്ല. അതിനാൽ തന്നെ ലൈസൻസിന് അപേക്ഷിക്കാനും കഴിയുന്നില്ല. ഈ പ്രശ്നത്തിനാണ് മന്ത്രി അദാലത്തിൽ വേഗത്തിൽ പരിഹാരം നിർദേശിച്ചത്.

ചട്ടം നിലവിൽ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക്  ലൈസൻസിൽ തൽസ്ഥിതി തുടരാമെന്ന പൊതു ഉത്തരവ് നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിന്  ശാശ്വത പരിഹാരമാകും. കെ സ്മാർട്ടിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തും. ഏറെ ജനോപകാരപ്രദമായ പരിഹാര നടപടി സ്വീകരിച്ച സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർക്ക് നന്ദി പറയുന്നതായും  അശ്വതി അറിയിച്ചു.

പൂവച്ചൽ നിവാസികൾക്ക് ആശ്വാസം;പന്നിഫാം അടച്ചുപൂട്ടാൻ മന്ത്രിയുടെ നിർദ്ദേശം

*സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഉടൻ .

പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകൾ ഉടൻ അടച്ചുപൂട്ടാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ തലത്തിലാണ് മന്ത്രി പരാതി പരിഗണിച്ചത്. പൂവച്ചൽ ജനകീയ സമരസമിതിയാണ് മന്ത്രിക്കു മുന്നിൽ പരാതിയുമായി എത്തിയത്. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ മന്ത്രി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.പന്നിഫാമിൻ്റെ പ്രവർത്തനം ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ അദാലത്തിലെത്തിയത്.

പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് വേഗത്തിൽ നടപടി സ്വീകരിച്ച സംസ്ഥാന ഗവൺമെൻ്റിന് നന്ദി അറിയിക്കുന്നതായി ജനകീയസമിതി സമരസമിതി പ്രവർത്തകർ പറഞ്ഞു. മാലിന്യമുക്തമായി നാടിനെ മാറ്റുന്നതിൽ അടിയന്തര നടപടി സ്വീകരിച്ച മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിലുളള തദ്ദേശ അദാലത്ത് ഏറെ പ്രതീക്ഷ നൽകുന്നതായും അവർ പറഞ്ഞു.

വിജയകുമാറിൻ്റെ കണ്ണീർ മായ്ച്ച് തദ്ദേശ അദാലത്ത്; കടമുറിക്ക് കെട്ടിടനമ്പർ നൽകാൻ നിർദ്ദേശം

*ദേശീയ പാതക്ക് ഭൂമി നൽകിയത് പരിഗണിച്ചു

*ഉപജീവന മാർഗമെന്ന പരിഗണന

 ലോണെടുത്ത് നിർമിച്ച കടമുറിക്ക് കെട്ടിട നമ്പർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിക്കണമെന്ന  പള്ളിച്ചൽ സ്വദേശി വിജയകുമാറിൻ്റെ അപേക്ഷ വേഗത്തിൽ തീർപ്പാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിലാണ് തീരുമാനം. ദേശീയ പാത വീതികൂട്ടുന്നതിന് ഭൂമി വിട്ടുനൽകിയ സാഹചര്യവും അപേക്ഷകൻ്റെ ഉപജീവന മാർഗ്ഗവും പരിഗണിച്ചാണ് ഉത്തരവ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

തീരെ ചെറിയ കെട്ടിടവും സ്ഥലവും എന്ന പരിഗണനയിൽ പ്രത്യേക ഉത്തരവാണ് നൽകിയത്. വിജയകുമാറിന് ആകെയുള്ള മൂന്നേമുക്കാൽ സെൻ്റ് വസ്തുവിൽ രണ്ടേകാൽ സെൻ്റ് ദേശീയപാത വികസനത്തിനു വിട്ടുനൽകി. തുടർന്നുള്ള ഒന്നര സെൻ്റിലാണ് കെട്ടിട മുറി നിർമിച്ചത്. പ്രാവച്ചമ്പലം സഹകരണ ബാങ്കിൽ നിന്നും നാലു ലക്ഷം രൂപയുടെ ലോണിലാണ് കെട്ടിടം നിർമിച്ചത്. നമ്പർ ഇല്ലാത്തതിനാൽ മുറികൾ വാടകക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. രോഗബാധിതനായ അദ്ദേഹത്തിന് 17 ഉം 15 ഉം  വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തിട്ടുണ്ട്.

ജീവിതാവസ്ഥ പരിഗണിച്ച് കെട്ടിടത്തിന് നമ്പർ അനുവദിച്ച മന്ത്രി എം ബി രാജേഷിനും തദ്ദേശസ്വയംഭരണ വകുപ്പിനും നന്ദി അറിയിച്ചാണ് വിജയകുമാർ മടങ്ങിയത്.

ലൈഫ്ഗുണഭോക്താക്കൾക്ക് ആശ്വാസം;ലൈഫ് വീടുകൾക്ക് യു എ നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കും

ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച പൊതു നിർദ്ദേശം നൽകും. തിരുവനന്തപുരം തദ്ദേശ അദാലത്തിലാണ് തീരുമാനം. നിരവധി പേർക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇത്. നിലവിൽ വീട്ടുനമ്പർ ലഭിച്ചാൽ മാത്രമായിരുന്നു അവസാന ഗഡു അനുവദിക്കുന്നത്. പെർമിറ്റ് പ്രകാരമല്ലാതെ വീട് നിർമ്മിക്കുകയും നിയമലംഘനങ്ങൾ ഉണ്ടാവുകയും ചെയ്താൽ വീടിന് നമ്പർ ലഭിക്കില്ല. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത അനധികൃതമെങ്കിലും ചെറിയ വീടുകൾക്ക് പ്രത്യേക പരിഗണന നൽകി, താത്കാലിക നമ്പർ( യുഎ) നമ്പർ നൽകുന്നതിന് നിലവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വീടുകളുള്ള ലൈഫ് ഗുണഭോക്താക്കൾക്ക് അവസാനഗഡു അനുവദിക്കാം.

മംഗലപുരം പഞ്ചായത്തിലെ സ്റ്റാൻലി, ജെസി സ്റ്റാൻലി എന്നിവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ഒന്നര മീറ്റർ ആവശ്യമുള്ള സെറ്റ്ബാക്ക് 80 സെന്റിമീറ്റർ മാത്രമേയുള്ളൂ. ഇതിനാൽ നമ്പറും ലൈഫിന്റെ അവസാന ഗഡുവും ലഭിച്ചിരുന്നില്ല. വീടിന് യു എ നമ്പർ അനുവദിക്കാനും അത് പരിഗണിച്ച് ലൈഫിന്റെ അവസാന ഗഡു അനുവദിക്കാനുമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിൽ തീർപ്പായത്. യു എ നമ്പർ ലഭിച്ചാൽ ലൈഫിന്റെ അവസാന ഗഡു അനുവദിക്കാമെന്ന പൊതുതീരുമാനം കൈക്കൊള്ളാനും അദാലത്തിൽ തീരുമാനമായി.

വിപിൻ ദാസിനും പ്രകാശിനും കെട്ടിടനമ്പർ നൽകാൻ നിർദ്ദേശം നൽകി തദ്ദേശ അദാലത്ത്

 വാമനപുരം സ്വദേശി വിപിൻദാസിനും വിളവൂർക്കൽ സ്വദേശി പ്രകാശിനും കെട്ടിടനമ്പർ നൽകാൻ തദ്ദേശസ്വയം വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിലെ പരാതികളിലാണ് മന്ത്രിയുടെ തീരുമാനം.

കെട്ടിടത്തിലേക്കുള്ള വഴിയുടെ വീതിയിലുണ്ടായിരുന്ന സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയായിരുന്നു നമ്പർ നൽകാൻ കഴിയാതിരുന്നത്. വഴിയുടെ ഗുണഭോക്താവിന്റെ സമ്മതത്തിന് വിധേയമായി താൽക്കാലിക ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി ഉത്തരവിട്ടു. നിർവചനത്തിൽ നിന്നും വിപരീത രീതിയിലുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ചട്ടം 23 (2 ) ലെ നിർദ്ദേശം ഭേദഗതി ചെയ്തു തിരുത്തൽ വരുത്താനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. 12 സെൻ്റീ മീറ്റർ കുറവുള്ളതിനാലാണ് പ്രകാശ് ജി കെയുടെ ഒക്യുപൻസി അപേക്ഷ നിരസിക്കപ്പെട്ടത്. കെട്ടിട നിർമ്മാണ ചട്ടം 26 (4) ൽ ഇളവ് നൽകിയാണ് പ്രകാശിന് കെട്ടിടനമ്പർ നൽകിയത്.

പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ നിയമപരമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിർമാണം പൂർത്തീകരിച്ച് ലൈസൻസ് ലഭിക്കുന്നതിനുള്ള ഉത്തരവ് ലഭിച്ചതിൽ മന്ത്രി എം ബി രാജേഷിനും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞാണ് പരാതിക്കാർ മടങ്ങിയത്.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

1 day ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

7 days ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

7 days ago