Categories: KERALANEWSTRIVANDRUM

സേവാഭാരതി കേരള വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന്

ദേശീയ സേവാഭാരതി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന വാർഷിക പൊതുയോഗം 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 9: 30 മുതൽ വൈകീട്ട് 4 മണി വരെ പ്രസിഡണ്ട് ഡോ. രഞ്ജിത്ത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും അടുത്ത വര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്ത് ഭാവി പ്രവർത്തന പദ്ധതി അവതരിപ്പിക്കുന്നതോടൊപ്പം പ്രതിനിധികൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളും നടത്തും.

വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽ മല, അട്ടമല പ്രദേശത്ത് 2024 ജൂലായ് 30 ന് സംഭവിച്ച ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് സേവാഭാരതി 18 വിഭാഗങ്ങൾ കേന്ദ്രീകരിച്ച് നിരന്തര സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. പ്രതിദിനം 1500 ലധികം സന്നദ്ധ പ്രവർത്തകർ സേവനത്തിനായി എത്തിച്ചേർന്നു. മേപ്പാടി CSI ചർച്ച്, മാതാ അമൃതാനന്ദമയിമഠം എന്നിവ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സേവനകേന്ദ്രങ്ങളിലൂടെ 1000 ത്തിലധികം ദുരന്തബാധിതർക്ക് കൈത്താങ്ങാകുവാൻ സേവാഭാരതിക്ക് സാധിച്ചു.

ദുരന്തബാധിതരിൽ അവശേഷിക്കുന്നവർക്കായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ സേവാഭാരതി കേരളഘടകവും ഒത്തുചേരുവാൻ നിശ്ചയിച്ചിട്ടുണ്ട്. പ്രസ്‌തുത പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും, കർമ്മ പദ്ധതിയും വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടുന്നതാണ്.

വയനാട് ദുരന്താനന്തര പുനരധിവാസ പദ്ധതികൾ

തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവന നിർമ്മാണവും, ഭൂദാനം പദ്ധതിയിലൂടെ അഞ്ച് ഏക്കർ ഭൂമി സമാഹരണം നടത്തി അർഹതപ്പെട്ടവർക്ക് ഭൂമിയും, വീടും നൽകും.
വിദ്യാർത്ഥികൾക്ക് നിരന്തരമായ പഠന സൗകര്യങ്ങളും താമസ സൗകര്യങ്ങളും ലഭ്യമാക്കും.
ദുരിത ബാധിതർക്ക് മാനസിക പരിചരണത്തിന് പുനർജ്ജനി കൗൺസിലിംഗ് സെന്റർ വഴിയും ആരോഗ്യ പ്രശ്നങ്ങൾക്ക് സേവാഭാരതിയുടെ പാലിയേറ്റിവ് സംവിധാനങ്ങൾ വഴിയും സാന്ത്വനമേകാൻ പരിശ്രമിക്കും.
സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള സാമഗ്രികളും സൗകര്യങ്ങളും നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാക്കും.

  • ദുരന്താനന്തരം ഒറ്റപ്പെട്ട് പോയവർക്ക് പ്രായഭേദമന്യേ സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലൂടെ ആജീവനാന്ത സംരക്ഷണം ഉറപ്പ് വരുത്തും.
  • കേരളത്തിലെ എല്ലാ ജില്ലകളിലും സേവാഭാരതിയുടെ ആപത് സേവാ (Disaster Management) പരിശീലനം ഊർജിതപ്പെടുത്തി കൂടുതൽ പ്രവർത്തകരെ സജ്ജമാക്കും.
  • മേൽപ്പറഞ്ഞ ഓരോ പ്രവർത്തനങ്ങളുടേയും പൂർത്തീകരണത്തിനായി പത്ര – ദൃശ്യ മാധ്യമ സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു
Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago