തിരുവനന്തപുരം : ഉത്തരമലബാറിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാരസ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ ധനസഹായ കുടിശിക വിതരണം ചെയ്യുന്നതിനുള്ള ആദ്യഗഡുവായി സംസ്ഥാന സർക്കാർ 1.60,60,800/ രൂപ (ഒരു കോടി അറുപത് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് രൂപ ) അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ അറിയിച്ചു.
നിലവിൽ നൽകി വന്നിരുന്ന പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയായി ഈ സർക്കാർ വർദ്ധിപ്പിക്കയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു . ഈ തുക നൽകുന്നതിനായി ഈ സാമ്പത്തിക വർഷം ബഡ്ജറ്റ് വിഹിതം 5.30 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
അതിനു പുറമെ അർഹരായ അചാരസ്ഥാനികർ/ കോലധാരികളുടെ പട്ടിക തയ്യാറാക്കുന്നതിനും പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിനും അപേക്ഷ ക്ഷണിച്ചു കൊണ്ട് മലബാർ ദേവസ്വം ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . അതുസരിച്ച് ലഭിച്ച അപേക്ഷകളുടെ പരിശോധന നടന്നുവരികയാണ്.അനുവദിച്ച തുക മലബാർ ദേവസസ്വം കമ്മീഷണറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പത്രകുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…