പോലീസ് സഹകരണസംഘത്തിന്റെ നെടുമങ്ങാട് ശാഖ തുറന്നു
കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടൽ നടത്തുന്ന സഹകരണ മേഖല, കാലോചിതമായ പരിഷ്കാരങ്ങളോടെ മുന്നോട്ട് പോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പോലീസ് സഹകരണ സംഘത്തിന്റെ നെടുമങ്ങാട് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ ചെറുക്കുന്നതിന് നിതാന്ത ജാഗ്രത പുലർത്തുമെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് കൂടി സഹായകരമാകുന്ന പ്രവർത്തനങ്ങൾ പോലീസ് സഹകരണ സംഘങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് സഹകരണ സംഘങ്ങൾക്ക് ഉപഭോക്താക്കളെ നേടിയെടുക്കാൻ കഴിഞ്ഞതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ ആദ്യ നിക്ഷേപം സ്വീകരിച്ചു. ആദ്യ വായ്പ വിതരണം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.
ആദ്യ എം.ഡി.എസ് നറുക്കെടുപ്പ് നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും സ്വർണപണയ വായ്പയുടെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി, കിരൺ നാരായണനും നിർവഹിച്ചു.
പോലീസ് സഹകരണ സംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ ശാഖയാണ് നെടുമങ്ങാട് ഗവ.എൽ.പി സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിൽ ആരംഭിച്ചത്. നെയ്യാറ്റിൻകരയിലും ആറ്റിങ്ങലുമാണ് മറ്റ് ശാഖകൾ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്‌കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…