വയനാടിനു ദുരിതാശ്വാസമായി 10 ലക്ഷം രൂപ നൽകി ടെക്‌നോപാർക്ക് സ്ഥാപനമായ ഗൈഡ് ഹൗസ് 

തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പ്രമുഖ മാനേജ്മെൻ്റ്, ടെക്നോളജി, റിസ്ക് കൺസൾട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു. 

തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭമായ കാരുണ്യയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഗൈഡ് ഹൗസ് സംഭാവന നല്കിയത്. 

ഗൈഡ്ഹൗസ് പാർട്ണറും ഇന്ത്യ മേധാവിയുമായ മഹേന്ദ്ര സിംഗ് റാവത്തിൻ്റെ നേതൃത്വത്തിലുള്ള ഗൈഡ്‌ഹൗസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി തുക കൈമാറി. എച്ഛ് ആർ ഡയറക്ടർ സജി സഖറിയ, അഡ്മിനിസ്ട്രേഷൻ അസോസിയേറ്റ് ഡയറക്ടർ റാണ, ഫിനാൻസ് സീനിയർ ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

error: Content is protected !!