തിരുവനന്തപുരം: ഭാരതത്തിന്‍റെ ഊർജസ്വലമായ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയെന്ന് മുൻ കേന്ദ്ര പാര്‍ലമെന്‍ററികാര്യ– വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം പുരാതന കാലം മുതൽ പുലർത്തിപ്പോന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ. വേദങ്ങളിലും ഇതിഹാസങ്ങളിലും ഈ തെരഞ്ഞെടുപ്പ് രീതികളുടെ പരിച്ഛേദം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനം കൈവിടാത്ത പാർലമെന്‍ററി ജനാധിപത്യമാവണം യൂത്ത് പാർലമെന്‍റുകള്‍ ലോകത്തിന് മുന്നിൽ വയ്ക്കേണ്ട മാതൃക. ഏറ്റുമുട്ടലിനും പ്രതികാരം തീർക്കലിനുമുള്ള വേദിയാവരുത് പാർലമെൻ്റ്. സംവാദത്തിനപ്പുറമുള്ള സംഘർഷങ്ങൾ ജനവിധിയെ വഞ്ചിക്കലാകുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
പാർലമെന്‍ററികാര്യ സഹമന്ത്രിയായിരിക്കേയുള്ള അനുഭവങ്ങളും പാർലമെന്‍റ് നടപടിക്രമങ്ങളും വി.മുരളീധരൻ വിശദീകരിച്ചു. വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ വിവിധ രാജ്യങ്ങളുടെ ജനാധിപത്യസഭകളിൽ സംസാരിച്ച അനുഭവവും മുൻകേന്ദ്രമന്ത്രി പങ്കുവച്ചു.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…