മന്ത്രി ഗണേഷ് കുമാറിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുമെതിരെ പോലീസ് കേസ് എടുക്കണമെന്ന് ജെബി മേത്തർ എം പി

മന്ത്രി ഗണേഷ് കുമാറിനേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി അവർക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി.

സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. ചലച്ചിത്ര മേഖലയിലെ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണ്ണർ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഇദ്ദേഹത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്.

രഞ്ജിത്തിനെതിരെ ബംഗാളി നടി ആക്ഷേപം ഉന്നയിച്ചിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. അക്കാദമിയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുണ്ട്.

ചൂഷകരെയും, ഇരകളെയും ഒരുമിച്ചിരുത്തി സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

3 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

9 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

11 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

11 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

11 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago