ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും

കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗം കെ.പി. വിശ്വനാഥൻ, ഡോ. എം.വി നാരായണൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാര സ്വീകർത്താവിനെ തെരഞ്ഞെടുത്തത് പുരസ്കാര നിർണയ സമിതിയുടെ ശുപാർശയ്ക്ക് ഇന്ന് ചേർന്ന ദേവസ്വം ഭരണ സമിതി അംഗീകാരം നൽകി.

കൂടിയാട്ടം കലാകാരനായും അദ്ധ്യാപകനായും ആറു പതിറ്റാണ്ടായി കലാമണ്ഡലം രാമച്ചാക്യാർ രംഗത്തുണ്ട്. തൃശൂർ പൈങ്കുളത്ത് കൊയപ്പ ചാക്യാർ മഠത്തിൽ 1950 ഡിസംബർ 13ന് ജനനം. കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരച്ചാക്യാരും കൊയപ്പ കാവൂട്ടി ഇല്ലോടമ്മയുമാണ് മാതാപിതാക്കൾ 1965 ൽ കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. മാതുലൻ കൂടിയായ ആചാര്യൻ പൈങ്കുളം രാമച്ചാക്യാരുടെ കീഴിൽ പ0നം. 1976 ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപകനായി. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം വകുപ്പ ദ്ധ്യക്ഷനായിരുന്നു. വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗുരുനാഥൻ പൈങ്കുളം രാമച്ചാക്യാരോടൊപ്പവും ഡോ.അമ്മന്നൂർ മാധവച്ചാ ക്യാരോടൊപ്പവും നിരവധി അരങ്ങുകളിൽ കൂടിയാട്ടം അവതരിപ്പിച്ചു. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും കൂടിയാട്ടം അവതരിപ്പിച്ചു. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാർഡുകൾ, കലാമണ്ഡലം അവാർഡ് ,കേരള സർക്കാരിൻ്റെ നൃത്തനാട്യ പുരസ്കാരം എന്നിവയ്ക്ക് അർഹനായി. 2022 മുതൽ കലാമണ്ഡലം കല്പിതസർവ്വകലാശാല കൂടിയാട്ടം വിഭാഗം ഡീൻ ആയി പ്രവർത്തിച്ചു വരുന്നു..

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

4 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

4 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

4 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago