Categories: KERALANEWSTRIVANDRUM

അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്

അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്; ആരോപണങ്ങളില്‍ കേസെടുക്കണമെന്ന് കെ.സുധാകരന്‍ എംപി.

സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ ആരോപണത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പദവി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടിയത് കുറ്റബോധം കൊണ്ടാണോയെന്ന് രഞ്ജിത്ത് വ്യക്തമാക്കണം.ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തി രാജിവെച്ച് മാതൃകകാട്ടിയിട്ടുള്ള നിരവധി മഹാരഥന്‍മാരുടെ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് ഞാന്‍. അതുകൊണ്ട് ഇതുപോലൊരു ഗുരുതരമായ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന രഞ്ജിത്ത് എന്റെ ധാര്‍മിക നിലപാടിന്റെ ആഴം അളക്കാന്‍ വരണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഒരു സ്ത്രീ തനിക്ക് നേരിട്ട അതിക്രമം ദൃശ്യമാധ്യമങ്ങളില്‍ തുറന്ന് പറഞ്ഞിട്ടും കേസെടുക്കാത്ത പോലീസിന്റെയും ഇടതു സര്‍ക്കാരിന്റെയും നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പ്രാഥമിക അന്വേഷത്തിന് പോലും തയ്യാറാകാതെ പരാതി ലഭിച്ചാലെ അന്വേഷിക്കുയെന്ന സര്‍ക്കാര്‍ നിലപാട് അപമാനമാണ്. രഞ്ജിത്തിന് രക്ഷാകവചം ഒരുക്കുന്നതിലൂടെ മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധത കൂടുതല്‍ പ്രകടമാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് രഞ്ജിത്തിനെതിരായ ആരോപണത്തിലും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിലും കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം പ്രഖ്യാപിക്കുകയാണ്.

ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി ന്യായീകരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. വേട്ടക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ഈ നിലപാട് കാരണം ദുരനുഭവം നേരിട്ടവര്‍ക്ക് മുന്നോട്ട് വരാന്‍പോലും ഭയമാണ്. അതിലൂടെ ക്രിമിനലുകളായ മാന്യന്‍മാര്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

Web Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

10 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago