തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും: വീണാ ജോര്‍ജ്.
തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത് സ്വീകരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ടു പോകും. പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ…
ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക…
ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതിആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ…
മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന…
വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ…
ഭാരതീയ വിദ്യാഭവൻ, തിരുവനന്തപുരംയിലെ സോഷ്യൽ സയൻസ് വിഭാഗം സംഘടിപ്പിച്ച മൂന്നാമത്തെ പതിപ്പ് BMUN 2025, ഒക്ടോബർ 22, 2025-ന് വലിയ…