ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍

ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് 26.08.2024 തീയതി തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് 26.08.2024 തീയതി ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ നഗരത്തില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ശോഭയാത്ര കടന്നു പോകുന്ന പാളയം – സ്പെൻസർ – സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിഗും അനുവദിക്കുന്നതല്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

  • ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ ഈഞ്ചക്കല്‍ – തിരുവല്ലം ബൈപ്പാസ് സര്‍വീസ് റോഡിലോ ഗതാഗത തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
  • പി.എം.ജി ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പി. എം.ജി , ആര്‍. ആര്‍ ലാമ്പ്, പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്ളൈ ഓവര്‍ , പനവിള വഴി പോകേണ്ടതാണ്. ശോഭയാത്ര ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് എത്തുന്ന സമയം വാഹനങ്ങള്‍ തമ്പാനൂര്‍ – കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകാവുന്നതാണ്.
  • വെള്ളയമ്പലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്ളൈ ഓവര്‍ , പനവിള വഴി പോകേണ്ടതാണ്.
  • പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അണ്ടര്‍ പാസേജ്-ഫ്ളൈ ഓവര്‍ , പനവിള വഴിയോ , പാറ്റൂൂര്‍- വഞ്ചിയൂര്‍- ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.
  • തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്
  • കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ , കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകേണ്ടതാണ്.
  • ശോഭയാത്ര പഴവങ്ങാടി എത്തുന്ന സമയം വരെ കിഴക്കേകോട്ട – പാളയം റോഡില്‍ വാഹന ഗതാഗതം അനുവദിക്കുന്നതാണ്. ശോഭയാത്ര കിഴക്കേകോട്ട എത്തുന്ന സമയം കിഴക്കകോട്ട ഭാഗത്തു നിന്നും പാളയം ഭാഗത്തേക്കുള്ള വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് 9497930055, 04712558731എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെട്ട് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago