2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ്; ഐക്യ മലയാള പ്രസ്ഥാനം

2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ് എന്ന് ഐക്യ മലയാള പ്രസ്ഥാനം. അനീതി നിറഞ്ഞതാണ് ഈ റാങ്ക് ലിസ്റ്റ്. റാങ്ക് നിർണ്ണയത്തിൻ്റെ രീതി ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. രഹസ്യാത്മകമായിരുന്നു. പ്രവേശന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ ആദ്യ നാലുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി മനസ്സിലാക്കാം. എൻട്രൻസ് കമ്മിഷണറേറ്റ് റാങ്ക് നിർണ്ണയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാലുപേരിൽ മൂന്നുപേർക്ക് ആദ്യ റാങ്കു തന്നെ കിട്ടി. ശേഷിക്കുന്നയാൾക്ക് റാങ്ക് നമ്പർ 87.

എന്താണു കാരണമെന്നു തിരക്കിയപ്പോൾ മനസ്സിലായത് ആദ്യ റാങ്ക് ലഭിച്ചവർ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവരും 87 -ാം റാങ്കു ലഭിച്ചയാൾ സംസ്ഥാന ഹയർ സെക്കൻ്ററി സിലബസിൽ പഠിച്ചയാളുമാണ് എന്നത്രേ. പ്രവേശനത്തിൻ്റെ റാങ്കു പട്ടിക ഉണ്ടാക്കുന്നത് പ്രവേശന പരീക്ഷയുടെ മാർക്കും യോഗ്യതാ പരീക്ഷയായ ഹയർ സെക്കൻ്ററിക്ക് ഫിസിക്സ് കെമിസ്ട്രി ഗണിതം എന്നീ വിഷയങ്ങൾക്കു ലഭിച്ച സ്കോറും തുല്യമായി 50:50 എന്ന അനുപാതത്തിൽ കൂട്ടിയിട്ടാണ്. ഹയർ സെക്കൻ്ററിക്ക് വിവിധ പാഠ്യപദ്ധതികളായതു കൊണ്ട് സമീകരണം അഥവാ Normalisation വേണമത്രേ.

ഈ ‘സമീകരണം എന്ന അഭ്യാസത്തിൻ്റെ ഫലമായി സി ബി എസ് ഇ ക്കാർക്ക് 8 മാർക്ക് കൂടുതൽ കൊടുത്തു എന്നു മാത്രമല്ല പൊതുവിദ്യാഭ്യാസമേഖലയിൽ പഠിച്ചവരുടെ 27 മാർക്ക് കുറയ്ക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസത്തിൻ്റെ വഴി തിരഞ്ഞെടുത്ത സാധാരണക്കാരായ വിദ്യാർത്ഥികളെ കളത്തിനു പുറത്താക്കി സി ബി എസ് ഇ തിരഞ്ഞെടുത്ത വരേണ്യ – മധ്യവർഗ്ഗക്കാരെ സഹായിക്കാനുള്ള ഗുപ്തവും ഗൂഢവുമായ സൂത്രവാക്യ പ്രയോഗമാണ് സമീകരണം. ഇത് പൊതുവിദ്യാഭ്യാസത്തെ ഇകഴ്ത്താനും തകർക്കാനുമുള്ള വളരെ ബോധപൂർവ്വമായ ശ്രമമാണ്.

ഇതിനെതിരെയുള്ള സമരമാണ് ആഗസ്റ്റ് 27 ന് ഐക്യമലയാളപ്രസ്ഥാനം ആരംഭിക്കുന്നത്. നിരന്തര സമരങ്ങൾ വേണ്ടി വന്നേക്കാം എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. പൊതുവിദ്യാഭ്യാസം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ സമരത്തോട് ഐക്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago