തിരുവനന്തപുരം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി യുടെയും സ്മിത സുധാകരന്റെയും മകന്‍ സൗരഭ് സുധാകരനും (എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഡല്‍ഹി) കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍. ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയ സജീവും (മെഡിക്കല്‍ ഓഫിസര്‍, ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കല്‍ കോളജ് ആശുപത്രി) തമ്മിലുള്ള വിവാഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ.മുരളീധരന്‍,വി.എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,കെ.സി.ജേസഫ്,പി.ജെ.കുര്യന്‍, ഷിബുബേബി ജോണ്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എംപിമാരായ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹ്നാന്‍, ആന്റോ ആന്റണി, നേതാക്കളായ എം.ലിജു,ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്, വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്,ചാണ്ടി ഉമ്മന്‍, എന്‍.ശക്തന്‍,പഴകുളം മധു,ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,എംഎം നസീര്‍,ആലിപ്പറ്റ ജമീല, കെപി ശ്രീകുമാര്‍,ശരത്ചന്ദ്രപ്രസാദ്,,ജോസഫ് വാഴയ്ക്കന്‍,മണക്കാട് സുരേഷ്,സിപി ജോണ്‍,ചെറിയാന്‍ ഫിലിപ്പ്‌സംവിധായകനും നടനുമായ ആലപ്പി അഷറഫ്, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, രാജേന്ദ്ര പ്രസാദ്, നാട്ടകം സുരേഷ്,സതീഷ് കൊച്ചുപറമ്പിൽ , സി.പി.മാത്യു,മാര്‍ട്ടിന്‍ ജോര്‍ജ്ജ്,എഐസിസി വക്താവ് ഷമാമുഹമ്മദ്,എൻ. പീതാംബരക്കുറുപ്പ് , റിജില്‍ മാക്കുറ്റി, രമ്യ ഹരിദാസ്,ശൂരനാട് രാജശേഖരന്‍, കെ.സി.വിജയന്‍,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹ സല്‍ക്കാരം ഇന്ന് കണ്ണൂരില്‍ നടക്കും.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…