Categories: KERALANEWSTRIVANDRUM

അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ

സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ൻ്റെ ഒൻപത് എഞ്ചിനീയറിംഗ് കോളേജുകൾ , മാനേജ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ,സാഗര സഹകരണ ആശുപത്രി,കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് പുന്നപ്ര,എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അസിസ്റ്റൻ്റ്,ലാബ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ ടെക്നീഷൻസ്,സെക്യൂരിറ്റി ജീവനക്കാർ,ഡ്രൈവേഴ്‌സ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ പണിയെടുക്കുന്ന അഞ്ഞൂറോളം വരുന്ന കരാർ ദിവസവേതന ജീവനക്കാരുടെ ജീവിതം ഇന്ന് വളരെ ദയനീയമായ അവസ്ഥയിലാണ്.

ഇവിടെ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഒരു ദിവസം 445 രൂപയാണ് ,വർഷങ്ങളായി സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാർക്കും ഇതേ വേതനം തന്നെയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.ദിവസ വേതന ജീവനക്കാർക്ക് ഒരു തരത്തിലുമുള്ള ലീവ് ആനുകൂല്യങ്ങളും ലഭിക്കാത്തത് കരണം വേതനത്തിന് യാതൊരു സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ് .ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതുകൊണ്ട് കേപ്പിന് യാതൊരു സാമ്പത്തിക ബാധ്യതയും വരാത്ത സാഹചര്യത്തിലും ഇതും പരിഗണിക്കപെട്ടിട്ടില്ല. ഗവൺമെൻ്റ് കരാർ ദിവസവേതന ജീവനക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വേതനം പുതുക്കി നിശ്ചയിക്കാറുള്ളത് .എന്നാൽ 2021-ൽ പുതുക്കി നിശ്ചയിച്ച വേതനംപോലും ഇതുവരെ കേപ്പിൽ നടപ്പാക്കിയിട്ടില്ല എന്നത് ഇവിടെയുള്ള കരാർ-ദിവസ വേതന ജീവനക്കരോടുള്ള മാനേജ്മെൻ്റിൻ്റെ അവഗണനയുടെ ഭാഗമാണ്, ഗവൺമെൻ്റിൻ്റെ അധീനതയിൽ പ്രവർത്തിക്കുന്ന കേപ്പിൽ മിനിമം വേതനവും,ലീവാനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കാത്തത് നിലവിലെ ഭരണ സംവിധാനത്തിന് പോലും അപമാനകരമാണ് എന്നതിൽ സംശയമില്ല.

കലാകാലങ്ങളായി ജീവനക്കാർ അവശ്യപെട്ടുകൊണ്ടിരിക്കുന്ന മിനിമം വേതനം, പത്തു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേപ്പിൻ്റെ എല്ലാ സ്ഥാപനങ്ങളിലേയും എല്ലാ വിഭാഗം കരാർ ദിവസവേതന ജീവനക്കാരും വരുന്ന സെപ്തംബർ ആറിന് സൂചനാ പണിമുടക്കും , മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കേപ്പ് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും കേപ്പ് കോൺട്രാക്റ്റ് ആൻഡ് ഡെയ്‌ലി വേജസ്സ് എംപ്ലോയീസ് യൂണിയൻ ( C I T U ) വിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കകയാണ്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

14 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

21 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago