സിവിൽ സ്റ്റേഷനിലേക്കുള്ള പുതിയ കവാടം മന്ത്രി ഉദ്ഘാടനം ചെയ്തു
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമിച്ച ചുറ്റുമതിൽ, പുതിയ കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങളുടെ ആവശ്യങ്ങൾ അതിവേഗം പരിഹരിക്കാൻ സാധിക്കുന്ന തരത്തിൽ, സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന കേന്ദ്രമായി റവന്യൂ വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യം. റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും അതിന്റെ ഭാഗമാണ് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക് മാനസിക ഉല്ലാസത്തിനുള്ള ഇടമായി കൂടി കളക്ടറേറ്റ് ക്യാമ്പസ് മാറണമെന്നും അതിനായി ശ്രമിക്കുന്ന ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു. കളക്ടറേറ്റിനും കുടപ്പനക്കുന്ന് ജംഗ്ഷനും പുതിയ മുഖഛായ കൈവന്നിരിക്കുകയാണെന്ന് അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.
ട്രിഡാ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻനായർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.
2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്…
ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്ക്കരിച്ച് സ്ത്രീ. പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു…
കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ…
2024 ലെ കേരള ശാസ്ത്രപുരസ്കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി…
അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്കുന്ന കോര്‍ണിയ…