കൊച്ചി: അതുല്യ സീനിയര്‍ കെയര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുന്നൂറിലധികം വ്യക്തികള്‍ പങ്കെടുത്ത വാക്കത്തോണ്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ് ഫ്ളാഗ് ഓഫ് ചെയ്തു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ജീവിതപാലനവും ലക്ഷ്യമാക്കിയാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
രാവിലെ ആറിന് ആരംഭിച്ച വാക്കത്തോണില്‍ വിവിധ മേഖലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു വാക്കത്തോണ്‍. വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക, വൃദ്ധജന പരിപാലനത്തില്‍ നാം പുലര്‍ത്തേണ്ട ശ്രദ്ധ എന്നിവയെ ഓര്‍മപ്പെടുത്തുക തുടങ്ങിയവയും വാക്കത്തോണിന്റെ ലക്ഷ്യമായിരുന്നു. പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വാക്കത്തോണിലെ ജന പങ്കാളിത്തം സമൂഹത്തിന്റെ വയോജന പരിചരണത്തെക്കുറിച്ചുള്ള അവബോധമാണ് സൂചിപ്പിക്കുന്നതെന്നും വയോജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അതുല്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് വാക്കത്തോണെന്നും അതുല്യ സീനിയര്‍ കെയറിന്റെ സിഇഒയും സ്ഥാപകനുമായ ജി. ശ്രീനിവാസന് പറഞ്ഞു. ഇത്തരം ഉദ്യമങ്ങളിലൂടെ നല്ല സാമൂഹ്യ ബന്ധങ്ങള്‍ സ്ഥാപിക്കാനും ജീവിതത്തിന് അനുയോജ്യമായ ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ മെന്റലിസ്റ്റ് ഹേസൽ റോസ്. ഇക്കഴിഞ്ഞ…
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…