ഭാരത് ഭവനിൽ മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന്

മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന് വ്യാഴാഴ്ച – സെപ്റ്റംബർ 5 – വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിലെ ശെമ്മാങ്കുടി ഹൈക്യു തീയേറ്ററിൽ അരങ്ങേറും.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഒപ്പന, കോൽക്കളി, മഴപ്പാട്ടുകൾ എന്നിവ മുപ്പതോളം കലാകാരികൾ ചേര്‍ന്ന് മൺസൂൺ ഫെസ്റ്റിന്റെ അരങ്ങിൽ അവതരിപ്പിക്കും. വിഖ്യാത കഥക് നർത്തകി ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ഫെസ്റ്റിന്റെ ശ്രദ്ധേയമായ ഒന്നാണ്.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കലാകാരികളെ ആദരിക്കും. വട്ടപ്പറമ്പിൽ പീതാംബരന്‍, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ-ഇൻ-ചാർജ്ജ് പ്രേം കുമാർ, നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഐപിഎഎഫ് ഡയറക്ടർ ശ്യാം പാണ്ഡെ, മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിക്കും. മാധ്യമ പ്രവർത്തകൻ കെ ബി വേണു, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്ണൻ, അഡ്വ. റോബിൻ സേവ്യർ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

പ്രവേശനം സൗജന്യമാണ്.

Web Desk

Recent Posts

തിരക്കുള്ള റോഡിൽ നിസ്കരിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു

ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്‌ക്കരിച്ച് സ്ത്രീ.  പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു…

20 hours ago

കൊറിയന്‍ സുഹൃത്ത് മരിച്ചു, താങ്ങാനാവുന്നില്ല’; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…

1 day ago

ആ രണ്ടരക്കോടി എവിടെ? കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ…

1 day ago

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി…

2 days ago

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍

അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…

2 days ago