പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ‘നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും’ പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെയും പൂവിന്റെയും വിളവെടുപ്പ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഓണത്തിന് വിഷരഹിതമായ പച്ചക്കറിയും പൂക്കളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും പദ്ധതി നടപ്പാക്കിയത്.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായി പുനരധിവാസ പ്രവർത്തനങ്ങൾക്കായി ട്രിഡ ഏറ്റെടുത്ത ഭൂമിയിലാണ് കൃഷി ഇറക്കിയത്. ഒരേക്കർ ഭൂമിയിൽ 15 ഇനം പച്ചക്കറികളും ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൃഷി ചെയ്തത്.
കൂടാതെ മണ്ഡലത്തിലെ റസിഡൻസ് അസോസിയേഷനനുകളുടെ സഹകരണത്തോടെ വീടുകളിലും വീടുകളുടെ മട്ടുപ്പാവകളിലും കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി, പൂ കൃഷി നടത്തിയിരുന്നു.
വിളവെടുത്ത പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലൂടെയും കർഷകർ നേരിട്ടും വിപണിയിൽ എത്തിക്കും. പൂക്കൾ ആവശ്യാനുസരണം അത്തപ്പൂക്കളത്തിനും മറ്റുമായി ലഭ്യമാക്കും. കിലോക്ക് 80 രൂപ നിരക്കാണ് നിലവിൽ വില നിശ്ചയിച്ചിരിക്കുന്നത്.
വിളവെടുപ്പ് ഉത്സവത്തിൽ വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഐ എം പാർവതി, കാച്ചാണി വാർഡ് കൗൺസിലർ പി രമ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…