Categories: KERALANEWSTRIVANDRUM

ഓണം – വ്യാജമദ്യക്കടത്ത്: എക്‌സൈസ് പരിശോധന ഊർജിതമാക്കും

ജില്ലാ തല ജനകീയ കമ്മിറ്റി യോഗം ചേർന്നു

ജില്ലയിൽ വ്യാജമദ്യത്തിന്റെ വിൽപന, ഉത്പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ള എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സമെന്റ് ഡ്രൈവ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീതിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. സെപ്റ്റംബർ 20 രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളത്.

എൻഫോഴ്‌സ്മെൻറ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്  ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര, ആറ്റിങ്ങൽ  എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്.  ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റിലും ഒരു എക്‌സൈസ് ഇൻസ്‌പെക്ടർ/അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്നു. തിരുവനന്തപുരം ഡിവിഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അതിർത്തി പട്രോളിങ് ശക്തിപ്പെടുത്തുന്നതിനായി ബോർഡർ പട്രോളിങ് യൂണിറ്റും സജീവമാണ്.

തിരുവനന്തപുരം ഡിവിഷനിൽ ലഹരി ഉത്പന്നങ്ങളുടെ പരിശോധനകൾ ശക്തമാക്കുന്നതിനായി  തീരദേശ പ്രദേശങ്ങളിൽ അനധികൃത മദ്യം /മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി പോലീസ്/ഫോറസ്റ്റ്/കോസ്റ്റ് ഗാർഡ്/മറൈൻ/ജിഎസ്ടി എന്നീ എൻഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്തപരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്നതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീണർ അജയ് ആർ യോഗത്തിൽ അറിയിച്ചു.

തിരുവനന്തപുരം ഡിവിഷനിൽ ഡിസംബർ 2023 മുതൽ ഓഗസ്റ്റ് 2024 വരെ 843 അബ്കാരി കേസുകളും 312 എൻഡിപിഎസ് കേസുകളും 6582 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 729 അറസ്റ്റും എൻഡിപിഎസ് കേസുകൾ 300 അറസ്റ്റുകളും രേഖപ്പെടുത്തി. വിവിധ പരിശോധനകളിൽ 88.356 ഗ്രാം എം.ഡി.എം.എ, 443.532 കിലോഗ്രാം കഞ്ചാവ്, 12.169 ഗ്രാം ബ്രൗൺ ുഗർ, 8.098 ഗ്രാം നാർകോട്ടിക് ടാബ്‌ലെറ്റ്, 29 കഞ്ചാവ് ചെടി, 2248.350 ലിറ്റർ ഐ.എം.എഫ്.എൽ, 188.05 ലിറ്റർ വ്യാജ ഐ.എം.എഫ്.എൽ, 2622.315 കിലോഗ്രാം വിവിധ ഇനത്തിലുള്ള പുകയില ഉത്പന്നങ്ങൾ, 69.7 ലിറ്റർ ബിയർ, 10219 ലിറ്റർ കോട, 29 ലക്ഷം കുഴൽപ്പണം എന്നിവ പിടിച്ചെടുത്തു. 90 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.

ലഹരി ഉപയോഗത്തിനെതിരെ സ്‌കൂൾ തലത്തിൽ 1381 ,കോളേജ് തലത്തിൽ 135, തീരദേശമേഖലകളിൽ ഒൻപത്, ട്രൈബൽ മേഖലയിൽ 58 എന്നിങ്ങനെ ആകെ 2,146 ബോധവത്കരണ പരിപാടികളും എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തി.

എഡിഎമ്മിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി.എൽ, വിവിധ സർക്കിളുകളിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർ, പോലീസ്, നാർക്കോട്ടിക്, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹോമിയോപ്പതി വകുപ്പ്, വലിയവിള ഗവ.ഹോമിയോപ്പതി ഡിസ്‌പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ, ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇലിപ്പോട് ശ്രീ മഹാഗണപതി സേവാശ്രമത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു കെ.എസ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പി.എസ് ദേവിമ, വലിയവിള ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു എന്നിവരും പങ്കെടുത്തു.

ക്യാമ്പിൽ 104 പേർ പങ്കെടുത്തു. രോഗനിർണയത്തോടൊപ്പം രക്തപരിശോധന, സൗജന്യ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

News Desk

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

16 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

16 hours ago

കെഎസ്ആർടിസി – ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …

16 hours ago

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽ ദാനവും നടന്നു

പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ  എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

16 hours ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…

16 hours ago

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…

17 hours ago