കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാർഷിക രംഗത്തെപ്പറ്റി മനസിലാക്കാനും, ക്രോപ്പ് പ്ലാനിംഗ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടുവാനും അവസരം ഒരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തിൽ /ജൈവ കൃഷിയിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 01.08.2024-ൽ 18 നും 41 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നൽകും. പരമാവധി ആറു മാസം (180 ദിവസം) ആയിരിക്കും ഇന്റേൺഷിപ്പിന്റെ കാലാവധി.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 13 വരെ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാവുന്നത്. അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ വേളയിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ കൃഷിഭവനുകളിലാണ് നിയോഗിക്കപ്പെടുന്നത്.
വിജയകരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. ഈ സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സാക്ഷ്യ പത്രമായി ഉപയോഗിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്…
ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്‌ക്കരിച്ച് സ്ത്രീ. പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു…
കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ…
2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി…
അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…