പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പതിനായിരം രൂപയുടെ പ്രീമിയം അംഗത്വം എടുത്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ട്ടി ഭാരവാഹികളും അംഗങ്ങളും ജനപ്രതിനിധികളും ആയിരം രൂപയുടെ അംഗത്വം നിര്‍ബന്ധമായും എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചു.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു.പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പ്രചോദനമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. പ്രീമിയം,ഗോള്‍ഡ്,സില്‍വര്‍ എന്നിങ്ങനെ മൂന്ന് അംഗത്വങ്ങളാണുള്ളത്. ഇവയില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് 35 ശതമാനം ഡിസ്‌കൗണ്ടോടെ കെപിസിസി പ്രസിദ്ധീകരണങ്ങള്‍ വീടുകളില്‍ എത്തിക്കും.
എഐസിസി സെക്രട്ടറിമാരായ പി.വി. മോഹന്‍, വി.കെ. അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍, കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം. ലിജു, കെപിസിസി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണന്‍, കെ. ജയന്ത്, വി.ടി. ബലറാം, എന്‍. ശക്തന്‍, ജി. എസ്.ബാബു, ജി. സുബോധന്‍, എംഎം നസീര്‍, കെപി ശ്രീകുമാര്‍, ആലിപ്പറ്റ ജമീല, പി.എം നിയാസ്, സോണി സെബാസ്റ്റ്യന്‍, പി.എ സലിം, ജോസി സെബാസ്റ്റ്യന്‍, ദീപ്തിമേരി വര്‍ഗീസ്, പി. ചന്ദ്രന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സെക്രട്ടറി ബിന്നി സാഹിതി തുടങ്ങിയവര്‍ പങ്കെടുത്തു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…