Categories: NEWSTRIVANDRUM

പ്രിയദര്‍ശിനി ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പതിനായിരം രൂപയുടെ പ്രീമിയം അംഗത്വം എടുത്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ട്ടി ഭാരവാഹികളും അംഗങ്ങളും ജനപ്രതിനിധികളും ആയിരം രൂപയുടെ അംഗത്വം നിര്‍ബന്ധമായും എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചു.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു.പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പ്രചോദനമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. പ്രീമിയം,ഗോള്‍ഡ്,സില്‍വര്‍ എന്നിങ്ങനെ മൂന്ന് അംഗത്വങ്ങളാണുള്ളത്. ഇവയില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് 35 ശതമാനം ഡിസ്‌കൗണ്ടോടെ കെപിസിസി പ്രസിദ്ധീകരണങ്ങള്‍ വീടുകളില്‍ എത്തിക്കും.

എഐസിസി സെക്രട്ടറിമാരായ പി.വി. മോഹന്‍, വി.കെ. അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍, കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം. ലിജു, കെപിസിസി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണന്‍, കെ. ജയന്ത്, വി.ടി. ബലറാം, എന്‍. ശക്തന്‍, ജി. എസ്.ബാബു, ജി. സുബോധന്‍, എംഎം നസീര്‍, കെപി ശ്രീകുമാര്‍, ആലിപ്പറ്റ ജമീല, പി.എം നിയാസ്, സോണി സെബാസ്റ്റ്യന്‍, പി.എ സലിം, ജോസി സെബാസ്റ്റ്യന്‍, ദീപ്തിമേരി വര്‍ഗീസ്, പി. ചന്ദ്രന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സെക്രട്ടറി ബിന്നി സാഹിതി തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

19 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

1 day ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

2 days ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

2 days ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago