തിരുവനന്തപുരം: പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ ‘പകൽനിലാവ്” 10ന് രാവിലെ 10ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹികും. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു ചീഫ് സെക്രട്ടറിക്ക് കൈമാറും. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഓണസന്ദേശം നൽകും. പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽ വുമൺ സെന്റർ എം.ഡി ഡോ.ആർ.അനുപമ,അമ്പലത്തറ ചന്ദ്രബാബു, ബി.സുരേന്ദ്ര ദാസ് എന്നിവർ പങ്കെടുക്കും. പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അതിഥികൾക്കുള്ള മെമെന്റോ വിതരണവും ശാരദ മുരളീധരൻ നിർവഹിക്കും.
വൈകിട്ട് 5ന് നടക്കുന്ന സമ്മാനദാന ചടങ്ങ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനംചെയ്യും. ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എച്ച്. ഹണി, ട്രഷറർ വി. വിനീഷ്, ജോയി തമലം, പ്രോഗ്രാം കൺവീനർ വി.ബി.വിസ്മയ് തുടങ്ങിയവർ സംസാരിക്കും.
എന് എസ് എസ് കോഡിനേറ്ററും നെടുമങ്ങാട് ഗവ. കോളേജ് പ്രൊഫസറുമായിരുന്നു കൊട്ടാരക്കര അമ്പലംകുന്ന് നെട്ടയം റഹുമത്ത് നിവാസില് ഡോ. ആര്…
അപകടത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊയ്ത്തൂർക്കോണം ജാസ് ലാൻ്റിൽ കൊയ്ത്തൂർക്കോണം എം അബ്ബാസ് വിടവാങ്ങി. കൊയ്ത്തൂർക്കോണം റസിഡൻ്റ്സ് അസോസിയേഷൻ്റെ…
വിവേകാനന്ദ സംസ്കൃതി കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത…
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി…
ആറ്റിങ്ങൽ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ…
ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ…