പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി; ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആർവൈഎഫ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെടി ജലീൽ എം എൽ എ പോലീസിനെതിരായ പരാതി സ്വീകരിക്കാൻ പുറത്തുവിട്ട വാട്സാപ്പ് നമ്പർ പിൻവലിച്ചത് സി പി എം നേതൃത്വത്തിൻ്റെ വിലക്കിനെ തുടർന്നായിരുന്നു. എന്നാൽ സമാന നീക്കം അൻവർ എം എൽ എ ചെയ്യുമ്പോൾ സി പി എം മിണ്ടുന്നില്ല. സി പി എം നേതൃത്വം അൻവറിനെയും അൻവറിൻ്റെ പിന്നിലുള്ള ഉപജാപക സംഘത്തെയും ഭയന്നു തുടങ്ങി. സി പി എമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകിയ അധോലോക ചേരി രണ്ടു ചേരിയായി പിരിഞ്ഞതിൻ്റെ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ആർവൈഎഫ് ദേശീയ പ്രസിഡൻ്റ് കോരാണി ഷിബു, ആർവൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ , ആർവൈഎഫ് നേതാക്കളായ പുലത്തറ നൗഷാദ്, അഡ്വ. കാട്ടൂർ കൃഷ്ണകുമാർ, അഡ്വ. കിരൺ ജെ നാരായണൻ, ഷെമീന ഷംസുദ്ദീൻ, അഡ്വ. ദീപ മണി, ശ്യാം പള്ളിശ്ശേരിക്കൽ, അഡ്വ. യു. എസ്. ബോബി, സുനി മഞ്ഞമല, പ്രദീപ് കണ്ണനല്ലൂർ, എഫ് സ്റ്റാലിൻ, കബീർ പൂവാർ , ശ്രീകാന്ത് കരകുളം, ജിൽ ജിത്ത്, റിജോ ചെറുവത്തൂർ , പി.കെ. പ്രവീൺ കുമാർ, വിബ്ജിയോർ, അജിമോൻ എന്നിവർ സംസാരിച്ചു.

വാഴയിൽ പിണറായിയുടെ കോലം വച്ച് സെക്രട്ടറിയേറ്റിൻ്റെ ബാരിക്കേഡിൽ കയറി ആർവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു . രണ്ടിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിനും ആർവൈഎഫ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് നാസിം ചാനടുക്കത്തിനും പരിക്കേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോയി.

News Desk

Recent Posts

നൂറിന്റെ നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി 24 ന് എത്തും

ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…

5 minutes ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ. കൊച്ചി: കൊച്ചി…

12 minutes ago

തുലാം ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

17 minutes ago

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

4 hours ago

അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…

4 hours ago

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

1 day ago