ന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലും ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയും ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ നടത്തുന്ന നൂതന കോഴ്സായ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒന്നാംവർഷ കോഴസ് വർക്ക് ബാർട്ടൺഹില്ലിലും, രണ്ടാംവർഷ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐ.ഐ.ടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും ചെയ്യാനുള്ള അവസരവുമുണ്ട്.
സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകൾ. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. എസ്.സി, എസ്.ടി, ഒ.ഇ.സി സംവരണ വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാനുള്ള അവസരവുമുണ്ട്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 1ന് അസൽ സർട്ടിഫിക്കറ്റുകളുമായി ബാർട്ടൺഹിൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.tplc.gecbh.ac.in, www.gecbh.ac.in . ഫോൺ: 7736136161/9995527866/9995527865.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള് പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…