Categories: KERALANEWSTRIVANDRUM

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേന്ദ്ര നിയമമായ 1996 ലെ ദി ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് ആക്ട് പ്രകാരവും , 1998 ലെ ദി ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് റൂള്‍സ് പ്രകാരവും സ്വകാര്യ വ്യക്തികള്‍ 10 ലക്ഷം രൂപയില്‍ അധികരിച്ച് ചെലവ് ചെയ്ത് പാര്‍പ്പിടാവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മാണങ്ങളുടെയും ആകെ ചെലവിന്റെ 1% വരുന്ന തുക സെസ്സിനത്തില്‍ ബോര്‍ഡിലേയ്ക്ക് അടവാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും പെന്‍ഷന്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പെന്‍ഷനും ആനുകൂല്യങ്ങളും സമയ ബന്ധിതമായി വിതരണം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത് . തൊഴില്‍ വകുപ്പാണ് സെസ് പിരിക്കുന്ന ചുമതല നിര്‍വഹിച്ചു വരുന്നത് . സെസ്സിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബില്‍ഡിംഗ് സെസ്സ് പിരിച്ചെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ജനുവരി 16 മുതലുള്ള കെട്ടിട സെസ്സ് പിരിച്ചെടുക്കുന്നതിനാണ് എല്‍എസ്.ജി.ഡിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ കാലാവധിക്കു മുമ്പുള്ള സെസ്സ് കളക്ഷന്‍ നിര്‍വഹിക്കേണ്ടത് തൊഴില്‍ വകുപ്പാണ്. എല്‍എസ്ജിഡി മുഖേന നടപ്പിലാക്കുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും പെന്‍ഷനും കൊടുത്തു തീര്‍ക്കുന്നതിന് കഴിയുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. വി. ശശികുമാര്‍, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐഎഎസ്, ബില്‍ഡിംഗ് ബോര്‍ഡ് ഡയറക്ടര്‍മാരായ ശ്രീ.മണ്ണാറം രാമചന്ദ്രന്‍, ശ്രീ.കെ.ജെ.വര്‍ഗ്ഗീസ് , ബോര്‍ഡ് സെക്രട്ടറിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായ ശ്രീ.കെ.എം.സുനില്‍, ഐ.കെ.എം പ്രതിനിധികള്‍ തുടങ്ങിയവരെ കൂടാതെ തൊഴില്‍ വകുപ്പില്‍ നിന്നും ബില്‍ഡിംഗ് ബോര്‍ഡില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

1 day ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

7 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago