പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദം, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കിൽ പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള തത്തുല്യ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖത്തിനായി സെപ്റ്റംബർ 20 രാവിലെ 10.30ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…