പെരിങ്ങത്തൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പ് ദുരുപയോഗം നടത്തുന്ന LDF സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെരിങ്ങളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു, കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് കൂത്തുപറമ്പ് മണ്ഡലം ചെയർമാൻ ഖാലിദ് പിലാവുള്ളതിൽ, പെരിങ്ങളം മണ്ഡലം വൈസ് പ്രസിഡണ്ട് വേണുഗോപാൽ പുല്ലൂക്കര ,പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് അനൂപ് കരിയാട്,കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് മണ്ഡലം ചെയർമാൻ മജീദ് അണിയാരം, ജനറൽ സെക്രട്ടറി മജീദ് തുറങ്ങാൾ,അജയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ ഒതെയോത്ത് എന്നിവർ നേതൃത്വം നൽകി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖാലിദ് സ്വാഗതവും പ്രകാശൻ പൂമരം നന്ദിയും പ്രകാശിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…