തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ വാർഷിക ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പാളയെത്തെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തന മുല്യങ്ങള്‍ പ്രസക്തമാകുന്ന കാലഘട്ടമാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.
മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍,ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍, പത്രപ്രവര്‍ത്തകയൂണിയന്‍ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ പി റജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ പി മോഹനന്‍,മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി വിനീഷ് നന്ദിയും പറഞ്ഞു.
അനുസ്മരണയോഗത്തിന് മുന്‍പ് സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…