തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം: സജി ചെറിയാന്‍

തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ വാർഷിക ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പാളയെത്തെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തന മുല്യങ്ങള്‍ പ്രസക്തമാകുന്ന കാലഘട്ടമാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.

മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍,ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍, പത്രപ്രവര്‍ത്തകയൂണിയന്‍ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ പി റജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ പി മോഹനന്‍,മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി വിനീഷ് നന്ദിയും പറഞ്ഞു.

അനുസ്മരണയോഗത്തിന് മുന്‍പ് സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

16 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

23 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago