Categories: EDUCATIONKERALANEWS

നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്തമാക്കണം: മന്ത്രി എം.ബി രാജേഷ്‌

കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് തൊഴിൽ നഷ്ടം ഉണ്ടാക്കിയെങ്കിലും എ ഐ ഒരുക്കിയ നൂതന തൊഴിൽ അവസരങ്ങൾ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് ഐസിടി അക്കാദമി. പുതിയ കാലഘട്ടത്തിൽ അറിവും ആശയവുമാണ് വലിയ മൂലധനമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സാമൂഹ്യ ജീവിതവും തൊഴിൽ മേഖലയും കൂടുതൽ നവീനമാക്കുകയാണ് ടെക്നോളജി ചെയ്യുന്നതെന്ന് ഐസിടിഎകെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു.

ചടങ്ങിൽ ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് & ഹെഡ് – ടി.സി.എസ്. ഓപ്പറേഷന്‍സ്, കേരള) അധ്യക്ഷത വഹിച്ചു.
ആര്‍. ലത (പ്രോഗ്രാം ഡയറക്ടര്‍, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ്‌സ്), ഐസിടിഎ കെ റീജിയണൽ മാനേജർ സിന്‍ജിത്ത് ശ്രീനിവാസ്, ഐസിടിഎകെ അക്കാദമിക് ഹെഡ് സാജൻ എം എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ഫോര്‍ ഡവലപ്പേഴ്‌സ് – ഇന്ത്യ എഡ്യുപ്രോഗ്രാമുമായി സഹകരിച്ചുള്ള വര്‍ക്ക്‌ഷോപ്പും നടന്നു. കോൺക്ലേവിൽ ‘ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍റ് ബിയോന്‍ഡ്’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐസിടിഎകെ നോളജ് ഓഫീസർ മായ മോഹൻ , ഡോ. ശ്രീകാന്ത് ഡി എന്നിവർ പങ്കെടുത്തു. ചടങ്ങില്‍ ബെസ്റ്റ് മെമ്പര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുരസ്‌കാരം എന്‍ജിനീയറിങ് വിഭാഗത്തില്‍ തൃശൂര്‍ ജ്യോതി എന്‍ജിനീയറിഗ് കോളേജ്, പോളിടെക്നിക് വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഗവര്‍മെന്‍റ് പോളിടെക്നിക് കോളേജ്, ആര്‍ട്‌സ് & സയന്‍സ് വിഭാഗത്തില്‍ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ട് സ്റ്റഡീസ് എന്നിവർക്കും മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ നോളജ് ഓഫീസര്‍ പുരസ്‌കാരം ഇബ്രാഹിം സലിം എം.( അസ്സിസ്റ്റന്റ് പ്രൊഫസര്‍, മരംപള്ളി എം.ഇ.എസ് കോളേജ്), മധ്യമേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കൊച്ചി ഇന്‍ഫോപാര്‍ക്കിനും സമ്മാനിച്ചു. ഐ.സി.ടി.അക്കാദമി ഓഫ് കേരളയുടെ ഏറ്റവും മികച്ച പ്ലേസ്മെന്‍റ് ആൻഡ് റിക്രൂട്ട്മെന്‍റ് പാര്‍ട്ട്ണര്‍ക്കുള്ള പ്രത്യേക പുരസ്കാരം യു.എസ്.ടിക്ക് സമ്മാനിച്ചു.

News Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

1 day ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

1 day ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago