മോഡൽ യുണൈറ്റഡ് നേഷനുമായി (MUN) തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോസ്റ്റർ പ്രകാശനം ചെയ്തു

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, അവരുടെ പ്രധാന വിദ്യാഭ്യാസ പദ്ധതിയായ GOTEC (Global Opportunities Through English Communication) ന്റെ കീഴിൽ 78 സർക്കാർ സ്‌കൂളുകളെ ഉൾപ്പെടുത്തി നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഐക്യരാഷ്ട്രസഭയ്ക്ക് (MUN) ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഒക്ടോബർ 7 ന് ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ആശയവിനിമയവും കരിയർ ഗൈഡൻസും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് GOTEC. വിദ്യാർഥികളിൽ ആത്മവിശ്വാസവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വളർത്തുന്നതിൽ പദ്ധതി വൻ വിജയമായി. GOTEC MUN-ൻ്റെ സമാരംഭത്തോടെ, പദ്ധതി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.ഇത് വിദ്യാർത്ഥികൾക്ക് നയതന്ത്രത്തിനും സംവാദത്തിനും ആഗോള പൗരത്വം വളർത്തുന്നതിനും ഒരു വേദി നൽകുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും നൈപുണ്യവും കണ്ടെത്താനുള്ള അവസരം നൽകിക്കൊണ്ട് എല്ലാ വർഷവും GOTEC MUN സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്അറിയിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡൻ്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ അഡ്വ. ശൈലജ ബീഗം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ വി.ആർ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി സുനിത എസ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ രാധാകൃഷ്ണൻ നായർ ബി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജലീൽ എം,
തിരുവനന്തപുരം ഡി.ഡി.ഇ ശ്രീമതി ഷീജ ആർ,സീനിയർ സൂപ്രണ്ട്. ശ്രീ മഹീന്ദ്ര ദാസ്, എന്നിവർ പങ്കെടുത്തു.

ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് മുൻ ചീഫ് ട്യൂട്ടറും ഗോടെക് പദ്ധതിയുടെ സ്ഥാപകനുമായ ഡോ.മനോജ് ചന്ദ്രസേനൻ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി. GOTEC പ്രൊജക്‌റ്റിൻ്റെ കോർഡിനേറ്റർ ശ്രീ അൻവർ കെ പദ്ധതി വിശദീകരണം നടത്തി. .കോർ ടീം അംഗങ്ങളായ ശ്രീമതി, . ആര്യ വി.എസ്., ശ്രീമതി. സ്നേഹ എസ്.ഡി., ശ്രീമതി. കൃഷ്ണശ്രീ, ശ്രീമതി. രാജി ജി.ആർ. എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

1 day ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

1 day ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago