തിരുവനന്തപുരം : വയനാട്ടിലെ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തുന്നതിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഇന്നും നാളെയും വയനാട്ടിൽ പര്യടനം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. പുനരധിവാസ പദ്ധതികൾ വൈകുന്ന പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനുമാണ് പര്യടനം നടത്തുന്നത് . ജനങ്ങളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ ഇടപെടൽ പാർട്ടി നടത്തും.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിട്ട് പോലും സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരേണ്ടതുണ്ട് . തങ്ങൾ ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് ന്യായമായ സഹായം പോലും നൽകില്ല എന്ന ധിക്കാര നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഇതിനെതിരായി സംസ്ഥാനം ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനോടൊപ്പം ജില്ലാ ഭാരവാഹികളും പര്യടനത്തിൽ പങ്കാളികളാവും.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…