Categories: KERALANEWSTRIVANDRUM

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര നവംബര്‍ 8ന് തിരുവനന്തപുരത്ത്

ഭാരതത്തിലെ പ്രാചീനവും സുപ്രസിദ്ധവുമായ വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി തൃപ്പാദങ്ങളുടെ നൂറാമത് ജന്മദിനം രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ശ്രീ സ്വാമികളുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയുമായ ശ്രീമദ് സംയമീന്ദ്രതീർത്ഥ സ്വാമികൾ തുടക്കം കുറിച്ചു.

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര 2024 ജൂലൈ മാസം ഏഴാം തീയതി ഹരിദ്വാറിൽ നിന്നും തുടക്കം കുറിച്ചിട്ടുള്ളതും വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് 2024 നവംബർ എട്ടാം തീയതി വെള്ളിയാഴ്ച തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നും നമ്മൾ ഏറ്റുവാങ്ങി കേരളത്തിൽ പ്രവേശിച്ച് നമ്മുടെ സമാജമന്ദിരമായ ശ്രീ നരസിംഹ വിലാസത്തിൽ എത്തും.

നവംബർ 8ന് വൈകുന്നേരം 6 മണിക്ക് സെക്രട്ടറിയറ്റിന്റെ തെക്കേ ഗേറ്റിൽ എം ജി റോഡിൽ നിന്നും സഭാ മന്ദിരത്തിലേക്ക് വാദ്യ, വേദഘോഷങ്ങളുടെ അകമ്പടിയോടെ രഥം ആനയിയ്ക്കുന്നതും ഭക്തിനിർഭരമായ പ്രാർത്ഥനാ പരിപാടികളോടെ യഥോചിത സ്വീകരണം നൽകി നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടുമണി വരെ വിശുദ്ധപാദുകങ്ങൾ ഇവിടെ സൂക്ഷിക്കുന്നതും തുടർന്ന് കൊല്ലത്തേക്ക് യാത്ര തിരിക്കുന്നതുമാണ്.

പാദുക രഥ ഘോഷയാത്രയ്ക്ക് ആബാലവൃദ്ധം ജനങ്ങൾ സുധീന്ദ്ര സ്തുതി ചൊല്ലി പൂർണ്ണ കുംഭം നൽകി സ്വീകരണം നൽകും. ഭജനകളും പാദ പൂജകളും ചെയ്തു കാശീമഠത്തോടും ശ്രീ സ്വാമികളോടും ഉള്ള നമ്മുടെ ഭക്തിയും പ്രീതിയും ഉറപ്പിക്കുന്ന തരത്തിൽ ശ്രീ സ്വാമിജിയുടെ സാന്നിധ്യത്തിന് സമാനമായ ഉചിതവും ഭക്തിനിർഭരവുമായ ആദരവ് നല്‍കും,

1926-ൽ ഭൂജാതനായ ശ്രീ സ്വാമികൾ 1944-ൽ സന്യാസ ദീക്ഷ സ്വീകരിച്ച് 1949 മുതൽ സമാധി ആകുന്നത് വരെയുള്ള ഏഴ് പതിറ്റാണ്ടുകൾ വിശ്വാസികളുടെയും ശിഷ്യ സമ്പത്തിന്റെയും ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും സനാതന ധർമപ്രചാരണം ഒരു തപസ്യയായി നടത്തുകയും ഏറെ തവണ തിരുവനന്തപുരത്ത് സന്ദർശനം നടത്തി ശിഷ്യ ജനങ്ങളെ ആശിർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുള്ള സംപൂജ്യ വ്യക്തിത്വമാണ്.

ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് ഫലവൃക്ഷതൈകൾ ഭാരതമെമ്പാടും ഉള്ള വിശ്വാസികൾ നട്ടുവളർത്തിയും ഓരോ വീടുകളിലും മന്ദിരങ്ങളിലും ഭജനകൾ സംഘടിപ്പിച്ചും സുധീന്ദ്ര സ്മരണയും ഭജനയും നടന്നുവരുന്നുണ്ട്. ഈ സ്മരണ 2026 വരെ തുടരും.

പാദുക രഥയാത്രയ്ക്ക് സ്വീകരണവും തുടർന്ന് ഭജനകളും പ്രാർത്ഥനകളും പാദപൂജകളും ഗൃഹസ്വീകരണങ്ങളും ഒരുക്കി ശ്രീ സ്വാമികളുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ ഈ അവസരം ഉപയോഗിക്കണമെന്നും മാധവ സേവയും മാനവ സേവയും തുടർന്നും നടത്തി ഗുരു പ്രസാദം ലഭിക്കുവാൻ യത്‌നിക്കണമെന്നും താല്പര്യപ്പെടുന്നുവെന്നും തിരുവനന്തപുറം ഗൌഡ സരസ്വത ബ്രാഹ്മണ മഹാ സഭയുടെ അധികാരികള്‍ പറഞ്ഞു.

News Desk

Recent Posts

ലഹരിക്കെതിരെ കായിക ലഹരി

കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…

16 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

3 days ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

3 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

5 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

6 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

1 week ago