വാരണാസി കാശി മഠത്തിന്റെ മഠാധിപതിയായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിൽ നിന്നും ആരംഭിച്ച പാദുക രഥ ഘോഷയാത്ര ഇന്നു വൈകുന്നേരം 6 മണിയോടുകൂടി രാമേശ്വരത്തു നിന്നും കേരള പ്രയാണത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേർന്നു.
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ആചാര്യൻ ആയിരുന്ന സ്വാമികളുടെ പാദുകയാത്രക്ക് ശിഷ്യരും സമുദായ നേതാക്കളും എംജി റോഡിൽ നിന്നും വൈഎംസിഎ ഭാഗത്തുള്ള ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയുടെ മന്ദിരത്തിലേക്ക് വേദ വാദ്യ നൃത്ത ഭജന ശോഭാ യാത്ര യോടു കൂടി ആനയിച്ചു.
മന്ദിരത്തിലെത്തിയ ദിവ്യപാദുകങ്ങളെ വേദപൂജയോടെ ഭക്തിയോടെ ആനയി ച്ചിരുത്തി. പാദുകങ്ങൾ ദർശനത്തിനും പൂജയ്ക്കുമായി രണ്ടുദിവസം ഉണ്ടാകും. ഞായറാഴ്ച ഉച്ചയോടെ പാദുക രഥ ഘോഷയാത്രയായി കൊല്ലത്തേക്ക് പുറപ്പെടും. സ്വീകരണത്തിന് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ജി മോഹൻദാസ് പൈ, സെക്രട്ടറി സോമനാഥ പ്രഭു, തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…