ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനേഴാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024-ൽ പങ്കെടുക്കാനായി എൻട്രികൾ ക്ഷണിച്ചു.
മത്സര വിഭാഗങ്ങൾ: ഷോർട്ട് ഫിലിം, മിനി ഫിലിം, ഷോർട്ട് ഫീച്ചർ, ഷോർട്ട് ഡോക്യൂമെന്ററി, ലോംഗ് ഡോക്യൂമെന്ററി, മ്യൂസിക്കൽ ആൽബം, ആഡ് ഫിലിം, കാമ്പസ് ഫിലിം, മൊബൈൽ ഫിലിം, കവർ സോംഗുകൾ (ഇവയിൽ മികച്ച ദൃശ്യങ്ങളും വോക്കൽ പ്രകടനങ്ങളും മാത്രമേ അവാർഡുകൾക്കായി പരിഗണിക്കു). എല്ലാ വിഭാഗങ്ങളിലേയും മികച്ച ചിത്രങ്ങൾക്കും മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും അവാർഡുകൾ നൽകും. തിരഞ്ഞെടുത്ത ചിത്രങ്ങൾ ഡിസംബറിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
2024 നവംബർ 30നകം എൻട്രികൾ കോൺടാക്ട് ഓഫീസിൽ നേരിട്ടോ പോസ്റ്റൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഇമെയിൽ: tvcontact96@gmail.com വാട്‌സ്ആപ്പ്: 96455 92259, ലാൻഡ്‌ലൈൻ: 0471 2305259, മൊബൈൽ: 93493 92259
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച്…
തിരുവനന്തപുരം എം എല്‍ എ റോഡില്‍ ( മൂലത്തിങ്കല്‍ - മടത്തുനട റോഡ് ) നവംബര്‍ 14, 15 ദിവസങ്ങളില്‍…
ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ…
വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന…
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ…
പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ…